ഇളയരാജയ്ക്ക് പണത്തിനോട് ആര്‍ത്തി ; ശാന്തിവിള ദിനേശ്.

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകന്‍ ശാന്തിവിള ദിനേഷ് ഉന്നയിച്ച ചില ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലായി.  തൻ്റെ യൂ ടൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇളയരാജയ്ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശങ്ങള്‍ ഉന്നയിച്ചത്.  

 കൊറോണ കാലത്ത് അവശത അനുഭവിക്കുന്ന ഗായകരെ സഹായിക്കുന്നതിനായി ഒരു പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.  അന്തരിച്ച ഗായകന്‍ എസ് പീ  ബാലസുബ്രഹ്മണ്യത്തിൻ്റെ പേരില്‍ ‘എങ്കെയും എപ്പോതും’ എന്ന പേരിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. യേശുദാസ് ഉള്‍പ്പെടെ എല്ലാവരും വീഡിയോയിലൂടെ പാട്ട് പാടി അയച്ച്‌ കൊടുത്തു. ഇന്ത്യയിലെ ഒരുവിധം എല്ലാ ഗായകരെയും പങ്കെടുപ്പിച്ച്‌ കൊണ്ടായിരുന്നു പരിപാടി പ്ലാന്‍ ചെയ്തിരുന്നത്. ആ പരിപാടിയുടെ റൈറ്റ് ഒന്നര കോടി രൂപയ്ക്ക് മഴവില്‍ മനോരമ, വാങ്ങുകയും ചെയ്തു. ഗായകരൊക്കെ ഫ്രീ ആയി പാടുന്നത് കൊണ്ട് കിട്ടുന്ന വരുമാനം ദുരിതമനുഭവിക്കുന്ന ഗായകര്‍ക്ക് കൊടുക്കാമെന്നായിരുന്നു തീരുമാനിച്ചത്. 

സുരേഷ് ഗോപി അടക്കമുള്ളവര്‍ അതില്‍ പാട്ടുകള്‍ പാടി. എന്നാല്‍ ഷോ തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ, ഇതറിഞ്ഞ ഇളയരാജ, നടത്തിപ്പുകാര്‍ക്ക് ഒരു കത്ത് അയച്ചു. ഈ ഷോയില്‍  എസ് പീ ബാലസുബ്രഹ്മണ്യം പാടി താന്‍ സംഗീതം നല്കിയ പാട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ പാട്ടിനും മൂന്ന് ലക്ഷം രൂപ വീതം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ഒടുവില്‍ മറ്റ് നിവൃത്തി ഇല്ലാതെ മനോരമ അറുപത് ലക്ഷം അദ്ദേഹത്തിന് കൊടുത്തു. ഇതൊരു തരം നോക്കൂ കൂലി ആണെന്നും, വല്ലാത്ത ക്രൂരത ആയിപ്പോയെന്നും  അദ്ദേഹം പറയുന്നു. 

പണ്ട് തെരുവിലും പാര്‍ട്ടി യോഗങ്ങളിലും പോയി കൊട്ടി പാടി നടന്നൊരു മനുഷ്യനായിരുന്നു. എന്നാല്‍ ഇന്ന്  ആയിരക്കണക്കിന് കോടികള്‍ ഉണ്ടാക്കിയ ശേഷവും പണത്തിനോടുള്ള ആര്‍ത്തിയാണ് ഇളയരാജയ്ക്കെന്നും ദിനേശ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.