“മമ്മൂട്ടി പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഞാന്‍ ഇതുവരെ അനുസരിച്ചിട്ടില്ല, അതിന്‍റെ കുഴപ്പങ്ങളും എനിക്കുണ്ട്” വീ എം വിനു.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ വീ എം വിനു സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ പല തവണ മികച്ച നടനും സംവിധായകനുമുള്ള പുരക്സാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കോളേജ് പഠനത്തിനുശേഷം ഒരു സഹസംവിധായകനായാണ് വിനു തൻ്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. തുടര്‍ന്നു സംവിധാന സഹായിയായി 7 സിനിമകളിലും അസ്സോസിയേറ്റ് ഡയറക്ടറായി 8 സിനിമകളും പ്രവര്‍ത്തിച്ചു. ഇതുവരെ 13 ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും വച്ച്‌ സിനിമ ചെയ്തിട്ടുള്ള വിംഎം വിനു സൂപ്പര്‍ താരം മമ്മൂട്ടി തനിക്ക് നല്കിയ രണ്ടു ഉപദേശങ്ങളെക്കുറിച്ച്‌ പറയുകയുണ്ടായി. തന്നെ നേരില്‍ കാണുമ്പോഴൊക്കെ മമ്മൂട്ടി പറഞ്ഞിരുന്ന ആ രണ്ട് കാര്യങ്ങള്‍ തനിക്ക് ഇതുവരെ പാലിക്കാന്‍ പറ്റിയിട്ടില്ലന്നു ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വിഎം വിനു വ്യക്തമാക്കി. 

മമ്മൂട്ടിയുമായി ഇതുവരെ നാല് സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് അദ്ദേഹം പറയുന്നു. തന്നെ നേരില്‍ കാണുമ്പോഴൊക്കെ മമ്മൂട്ടി തന്നോടു പറയുന്നത് രണ്ടേ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.  ‘നീ സ്ക്രിപ്റ്റ് എഴുതണം’, ഒപ്പം നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഉറപ്പായും അഭിനയിക്കണം. ഇതിയായിരുന്നു തനിക്ക് മമ്മൂട്ടി തന്ന ഉപദേശം.  

ഒത്തിണങ്ങിയ വേഷം കിട്ടിയാല്‍ വിളിക്കാമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. പലപ്പോഴും അദ്ദേഹം തന്നെ വിളിച്ചിട്ടുണ്ടെന്ന് വീ എം വിനു പറയുന്നു. പക്ഷേ അപ്പോഴൊക്കെ താന്‍ സുഖമില്ല എന്നു പറഞ്ഞ് ഒഴിവായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി പറഞ്ഞ രണ്ടു ആ രണ്ട് കാര്യങ്ങളും താന്‍  അനുസരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിൻ്റെതായ കുഴപ്പങ്ങളും തനിക്കുണ്ട്. ഇപ്പോഴത്തെ സംവിധായകരൊക്കെ വലിയ നടന്മാര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്‍ജി പണിക്കരെ ഇന്നത്തെ പുതിയ തലമുറ കാണുന്നത് സംവിധായകനോ തിരക്കഥാകൃത്തോ ആയിട്ടല്ല മറിച്ച്  ഒരു നടനായിട്ടു തന്നെ ആണെന്ന് അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.