നൌഷാദിന്‍റെ വീട് പോലും പണയത്തിലാണ്; ബ്ലസ്സി.

കഴിഞ്ഞ ദിവസം അന്തരിച്ച  പ്രശസ്ത പാചകവിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹത്തിന്‍റെ സുഹൃത്തും നൌഷാദിൻ്റെ ആദ്യ ചിത്രമായ കാഴ്ചയുടെ സംവിധായകനുമായ ബ്ലെസി. വീട് പോലും പണയത്തിലാണ് ഉള്ളതെന് ബ്ലെസി പറയുന്നു. മാത്രവുമല്ല ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച മകള്‍ നഷ്വയുടെ അവസ്ഥ വളരെ ദയനീയമായെന്നും, ആ കുട്ടിക്ക് എല്ലാവരെയും നഷ്ടമായെന്നും ബ്ലെസി അനുസ്മരണ കുറിപ്പില്‍ എഴുതി. 

വ്യക്തിപരമായി നൗഷിദിന് വളരെ അടുപ്പം ഉള്ള  സുഹൃത്താണ് ബ്ലെസി. ചെറുപ്പം മുതല്‍ തന്നെ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ഇവര്‍. നൌഷാദ് ഒന്നര വര്‍ഷത്തിന് മുന്‍പ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ  വെല്ലൂര്‍ ഹോസ്പിറ്റലില്‍ വച്ച് നടത്തിയിരുന്നു. അതിന്‍റെ ഭാഗമായി നൗഷാദിന്‍റെ കാലില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായി. സംവിധായകനായ സച്ചിക്കും ഇതേ അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ സച്ചിക്ക് തലയില്‍ ആയിരുന്നു ക്ലോട്ട്. 

രണ്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം നടക്കാന്‍ കഴിഞ്ഞെങ്കിലും അദ്ദേഹം  ആരോഗ്യം വീണ്ടെടുത്തില്ല. വീണ്ടും ആശുപത്രിയിലായി. എന്നാല്‍  കാലിലെ വേദന വീണ്ടും കൂടി. കാലിലെ ഇന്‍ഫെക്‌ഷന്‍ രക്തത്തില്‍ കലര്‍ന്ന് മറ്റു പല അവയവങ്ങളെയും ബാധിച്ചു. ഇതിനിടെയാണ് വ്യാഴാഴ്ച നൗഷാദിന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചത്. പിന്നീട് വൈകാതെ തന്നെ നൌഷാദും മരണത്തിന് കീഴടങ്ങി. 

വര്‍ഷങ്ങള്‍ കാത്തിരുന്നതിന് ശേഷമാണ് നൗഷാദിനും ഭാര്യക്കും  നഷ്‌വ എന്ന പെണ്‍കുഞ്ഞ് ജനിച്ചത്. ഒരുവര്‍ഷത്തോളം നൌഷാദിന്‍റെ ഭാര്യ ഷീബ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു. ആ കുട്ടിയാണ് ഇപ്പോള്‍ അനാഥമായത്. മാത്രവുമല്ല അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് ഇപ്പോള്‍ നൌഷാദിനുള്ളതെന്നും ബ്ലാസ്സി പറയുന്നു. താമസിക്കുന്ന വീട് പോലും പണയത്തിലാണ്. ചികിത്സയ്ക്ക് വലിയൊരു തുകയാണ് ചെലവായത്. കുട്ടിക്ക് താമസിക്കാന്‍ ഒരു വീടും ഒപ്പം സംരക്ഷണവുമാണ് ഇപ്പോള്‍  സുഹൃത്തുക്കളുടെ ലക്ഷ്യമെന്നും ബ്ലെസി കുറിച്ചു.

Leave a Reply

Your email address will not be published.