“തന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരനായ വ്യക്തി ആ നടനാണ്” മന്യ.

മലയാളത്തിലെ ഏറ്റവും മികച്ച കഥാകാരന്‍മാരില്‍ ഒരാളായ ലോഹിത ദാസ് ആണ്  മന്യ എന്ന എന്ന നടിയെ മലയാളത്തില്‍ പരിചയപ്പെടുത്തുന്നത്. ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് മന്യ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. മലയാളത്തില്‍  മികച്ച തുടക്കം ആണ് മന്യക്ക് ലഭിച്ചത്.      അടുത്തിടെ മലയാളത്തിൻ്റെ പ്രിയ താരം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം മന്യ പങ്കു വച്ചിരുന്നു. രാക്ഷസരാജാവ് , അപരിചിതന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അനുഭവം ആണ് മന്യ അഭിമുഖത്തില്‍ പറഞ്ഞത്.  

രാക്ഷസരാജാവിൻ്റെ സെറ്റില്‍ വച്ചാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ  കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മമ്മൂട്ടി തന്നെ ആകര്‍ഷിച്ചുവെന്ന് മന്യ പറയുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷമായിരുന്നു ആ ചിത്രത്തില്‍ മമ്മൂട്ടി ചെയ്തത്. തന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരനായ വ്യക്തി മമ്മൂട്ടി ആണെന്ന് മന്യ അഭിപ്രായപ്പെടുന്നു. ഇപ്പോഴും അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ മമ്മൂട്ടിയെ ഫോളോ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ മന്യ താന്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക ആണെന്ന് കൂട്ടിച്ചേര്‍ത്തു. എല്ലാ അര്‍ത്ഥത്തിലും മമ്മൂട്ടി തന്നെ ഞെട്ടിച്ചു. മമ്മൂട്ടിയുടെ ലാളിത്യത്തെ കുറിച്ച്‌ പറയാന്‍ വാക്കുകളില്ലെന്നും മന്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.

മമ്മൂട്ടിയുടെ ഏറ്റവും നല്ല വശങ്ങളില്‍ ഒന്നായി തോന്നിയത് ലാളിത്യമാണ്. വളരെ ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം. ഇക്കഴിഞ്ഞ മാതൃദിനത്തില്‍ മമ്മൂട്ടി തനിക്ക് മാതൃദിനാശംസകള്‍ അറിയിച്ചുകൊണ്ട്  മെസ്സേജ് അയച്ചു. താന്‍ ശരിക്കും ആശ്ചര്യപ്പെട്ടുപോയെന്ന് മന്യ പറയുന്നു. വളരെക്കാലം മുന്‍പ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു എന്നല്ലാതെ താന്‍  ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. പക്ഷേ ഇപ്പോഴും അദ്ദേഹം ആ ബന്ധം നിലനിര്‍ത്തുന്നു. തന്‍റെ  സങ്കല്‍പ്പത്തില്‍ പോലും അദ്ദേഹത്തിനോടൊപ്പം  അഭിനയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലന്നും മന്യ പറയുന്നു.

Leave a Reply

Your email address will not be published.