“സല്‍മാൻ്റെ സഹോദരിയെ ആദ്യം പ്രണയിച്ച അര്‍ജുന്‍ പിന്നീട് സല്‍മാന്‍റെ സഹോദരൻ്റെ ഭാര്യയുമായി പ്രണയത്തിലായി” ബോളീവുഡ് സിനിമയെ വെല്ലുന്ന ചില പ്രണയങ്ങള്‍.

ബോളിവുഡിലെ യുവതാരങ്ങളില്‍ ഒരാളാണ് അര്‍ജുന്‍ കപൂര്‍. മലൈക അറോറയുമായിട്ടുള്ള പ്രണയത്തിന്‍റെ പേരിലാണ് അര്‍ജുന്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം ആണ് ഇതിന്‍റെ പ്രധാന കാരണം. അര്‍ജുനെക്കാള്‍ പ്രായക്കൂടുതലാണ് മലൈകയ്ക്ക്.  

സല്‍മാന്‍ ഖാൻ്റെ സഹോദരി അര്‍പിത ഖാനുമായിട്ടായിരുന്നു അര്‍ജുന്‍ ആദ്യമായി പ്രണയത്തിലാവുന്നത്. വളരെ തീവ്രമായ പ്രണയബന്ധമായിരുന്നു ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് അര്‍ജ്ജുനെ ഉപേക്ഷിച്ച്‌ അര്‍പ്പിത പോവുകയായിരുന്നു. അര്‍പിത ജീവിതത്തില്‍ നിന്നും പോയതോടെ അര്‍ജുന്‍ വല്ലാതെ തകര്‍ന്നു പോയിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ കരകയറാന്‍  സഹായിച്ചത്  അര്‍പിതയുടെ സഹോദരന്‍ ആയ സല്‍മാന്‍ ഖാന്‍ ആയിരുന്നു.

അര്‍ജുന് പതിനെട്ട് വയസ് ഉള്ളപ്പോഴായിരുന്നു അര്‍പ്പിതയുമായുള്ള ബന്ധം തുടങ്ങിയത്. ഏകദേശം രണ്ട് വര്‍ഷത്തോളം ഇത് തുടര്‍ന്നു. ഒരു മാഗസിന് നല്കിയ നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ സഹോദരിയ്‌ക്കൊപ്പം നില്‍ക്കാതെ  തനിക്ക് പിന്തുണ നല്‍കിയതിനെക്കുറിച്ച് അര്‍ജുന്‍ കപൂര്‍ തുറന്നു പറഞ്ഞത്. 

തൻ്റെ ആദ്യത്തെയും ഏറ്റവും ഗൗരവമുള്ളതുമായ പ്രണയം അര്‍പിത ഖാനുമായിട്ടായിരുന്നു. പതിനെട്ട് വയസുള്ളപ്പോള്‍ മുതലാണ് തമ്മില്‍ കണ്ട് പ്രണയം തുടങ്ങുന്നത്. രണ്ട് വര്‍ഷത്തോളം അത് നീണ്ടുവെന്ന് അര്‍ജുന്‍ പറയുന്നു.  എന്നാല്‍ അര്‍പിതയുമായി പിരിഞ്ഞതോടെ വിഷാദത്തിലേക്ക് അര്‍ജുന്‍ പോയി. ഇതില്‍ നിന്നും അര്‍ജുനെ കരാ കയറ്റിയത് സൽമാൻ ഖാന്‍ ആയിരുന്നു. 

എന്നാല്‍ ഇതിലെ ഏറ്റവും വലിയ തമാശ സല്‍മാന്‍ ഖാൻ്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാൻ്റെ ഭാര്യയും നടിയുമായ മലൈക അറോറ ആണ് ഇപ്പോള്‍ അര്‍ജുൻ്റെ കാമുകി എന്നതാണ്. സല്‍മാൻ്റെ സഹോദരിയെ ആദ്യം പ്രണയിച്ച അര്‍ജുന്‍ പിന്നീട് സഹോദരൻ്റെ ഭാര്യയുമായി പ്രണയത്തിലാവുകയായിരുന്നു. അര്‍ബ്ബാസും മലൈകയും വേര്‍പിരിഞ്ഞ് നിന്ന കാലത്താണ് അര്‍ജുനുമായി പരിചയത്തിലാവുന്നത്.

അര്‍ബാസുമായുള്ള ബന്ധത്തില്‍ മലൈകയ്ക്ക് ഒരു മകനുണ്ട്. മകനും അര്‍ജുനുമൊപ്പമാണ് മലൈക ഇപ്പോള്‍ താമസിക്കുന്നത്.

Leave a Reply

Your email address will not be published.