രണ്ടാം വിവാഹത്തെക്കുറിച്ച് ആര്യ ബഡായി.

ആര്യ ബഡായി എന്ന ടെലിവിഷന്‍ അവതാരികയുടെ കരിയറിനെ രണ്ട് രീതിയില്‍ അടയാളപ്പെടുത്താം. ബിഗ് ബോസിന് മുന്‍പും അതിനു ശേഷവും. കാരണം ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അധികമൊന്നും നെഗറ്റീവ്സ് കേള്‍ക്കാത്ത വ്യക്തി ആയിരുന്നു അവര്‍.  ഒരുപക്ഷേ ബിഗ് ബോസില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിച്ച ഒരു മത്സരാര്‍ത്തി  ആയിരുന്നു ആര്യ. എന്നാല്‍ ഈ ഷോയില്‍ എത്തിയതോടെ ആര്യയുടെ തലവര തന്നെ മാറി മറിഞ്ഞു. ഏറ്റവും അധികം നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയ വ്യക്തി ആയി ആര്യ മാറി. 

നേരത്തെ രോഹിതുമായുള്ള വിവാഹ മോചനത്തിന് ശേഷം ജാനുമായി പ്രണയത്തിലാണെന്ന് ബി​ഗ് ബോസില്‍ വെച്ച്‌ തന്നെ ആര്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞു പുറത്തിറങ്ങിയതോടെ ജാന്‍ തന്നെ ഉപേക്ഷിച്ചുവെന്ന് ആര്യ പറയുകയുണ്ടായി. അന്ന് മുതല്‍ ആരാധകര്‍ അന്വേഷിക്കുന്നുണ്ട്, ആര്യയുടെ രണ്ടാം വിവാഹം എന്നാണെന്ന്. ഇപ്പോള്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ. 

രണ്ടാമതൊരു വിവാഹം ചെയ്യുന്നത് ആര്യയുടെ മകള്‍ക്ക് ഇഷ്ടമാകുമോ  എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. എന്നാല്‍ താന്‍ ഇതുവരെ അതുമായി ബന്ധപ്പെട്ട് മകളോട് സംസാരിച്ചില്ലന്നു അവര്‍ മറുപടി നല്കി. തന്‍റെ മകള്‍ക്ക് അതിന്‍റെ പേരില്‍ പ്രശ്‌നമുണ്ടാകുമെന്ന് തോന്നുന്നില്ലന്നു ആര്യ പറയുന്നു. മകള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ഒന്നും തന്നെ  ചെയ്യാറില്ലെന്നും താരം വ്യക്തമാക്കി.

താന്‍ ജാനുമായി പിരിഞ്ഞപ്പോള്‍ ഏറ്റവും അധികം വിഷമിച്ചത് മകള്‍ ആയിരുന്നുവെന്ന് ആര്യ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. കാരണം മകള്‍ ജാനുമായി വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. ഇതോടെ തങ്ങള്‍ പിരിഞ്ഞപ്പോള്‍ മകള്‍ വല്ലാതെ വിഷമിച്ചു. തന്‍റെ മകളെ സമാധാനിപ്പിക്കാന്‍  ഏറെ ബുദ്ധിമുട്ടിയെന്നായിരുന്നു ആര്യ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.