വീട്ടില്‍ നിന്നും പുറത്താക്കുമോ എന്ന് ഭയന്നിരുന്നു ; ഗോപിക രമേശ്

അടുത്തിടെ പുറത്തിറങ്ങി വിജയം വരിച്ച ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാതിച്ച താരമാണ് ഗോപിക രമേശ്. സമൂഹ മാധ്യമത്തില്‍ വളരെയേറെ സജീവമാണ് ഈ യുവ താരം. അതുകൊണ്ട് തന്നെ തന്‍റെ മിക്ക അപ്ഡേറ്റ്സും ഇവര്‍  സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം ഇവര്‍ പങ്ക് വച്ച ചിത്രങള്‍ സൈബറിടങ്ങളില്‍ വല്ലാതെ വയറലായിരുന്നു. ഒരല്‍പ്പം ഗ്ലാമറസായി ചിത്രീകരിച്ച ഒരു ഫോട്ടോ ഷൂട്ട് ആയിരുന്നു അത്. ഇതേ തുടർന്ന് ഉണ്ടായ വിമര്‍ശങ്ങളെക്കുറിച്ച് ഗോപിക മനസ്സ് തുറക്കുകയുണ്ടായി.

തൻ്റെ ജൂനിയേഴ്സിൻ്റെ ഗാര്‍മെൻ്റ് ഫോട്ടോഷൂട്ടായിരുന്നു അതെന്ന് അവര്‍ വിശദീകരിക്കുന്നു. അവരുടെ പ്രൊഡക്ടിന് വേണ്ടി ആണ് അത് ചെയ്തത്.  സീനിയറായ താന്‍ ഒരു സഹായം എന്ന നിലയിലാണ് ഫോട്ടോഷൂട്ട് ചെയ്തത്. എന്നാല്‍ തനിക്ക് ആ ഫോട്ടോകള്‍ പൊതു ഇടത്തില്‍ പങ്കു വെയ്ക്കാന്‍ ഭയമായിരുന്നു. ഇതിനെ ആളുകള്‍ എങ്ങനെ എടുക്കുമെന്നോ ഇത് എങ്ങനെ തന്നെ ബാധിക്കുമെന്നോ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇത്  പോസ്റ്റു ചെയ്യണോ എന്ന് സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യണമെന്ന് തന്നെയായിരുന്നു അവരും പറഞ്ഞത്. തന്നെ വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്നു പോലും ഭയന്നിരുന്നു എന്നു ഗോപിക പറയുന്നു. എന്നാല്‍ തന്‍റെ  പാരന്‍സിൻ്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവര്‍ക്ക് തൻ്റെ ലിമിറ്റ്സ് നന്നായി അറിയാം. എത്ര എക്സ്റ്റന്റ് വരെ താന്‍ പോകുമെന്നും അവര്‍ക്ക് അറിയാമെന്നും ഗോപിക കൂട്ടിച്ചേര്‍ത്തു. 

പക്ഷേ തന്‍റെ നാട്ടുകാര്‍ക്ക്  അത് ഭയങ്കര പ്രശ്നമായെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഇട്ടപ്പോള്‍ താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല കമൻ്റ്സ് വന്നു. തണ്ണീര്‍മത്തനില്‍ നിന്നുള്ള ഈ ട്രാന്‍സിഷന്‍ കണ്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു. പിന്നെ എന്തിട്ടാലും നെഗറ്റീവ് കമൻ്റ്സ് വരും. താനൊരു നോര്‍മല്‍ ഫോട്ടോ ഇട്ടപ്പോള്‍ പോലും അതിന് വന്ന ചില  കമന്‍റുകള്‍ വളരെ മോശമായിരുന്നുവെന്നും ഗോപിക പറയുന്നു

Leave a Reply

Your email address will not be published.