‘സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി നിര്‍മാണ കമ്പനിയെ സമീപിച്ചപ്പോള്‍ തനിക്ക് ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി.’ ഗുരുതര ആരോപണവുമായി നടി

സിനിമ ഇന്‍റസ്ട്രിയിലെ ഒരു വിഭാഗം പൊതുവേ അഴുക്ക് ചാലാണെന്ന് പലരും പറയാറുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ കാണുന്ന നന്മ പ്രവര്‍ത്തിയും സാരോപദേശവുമൊന്നും അതിന്‍റെ പിന്നാംമ്പുറങ്ങളില്‍ ഇല്ലന്നാണ് പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ളത്. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ടാകുമെന്ന് പറഞ്ഞ് നമുക്കതിനെ ജെനറലൈസ് ചെയ്യാമെങ്കിലും മറ്റേതൊരു തൊഴിലിടത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കിലും ചൂഷകരും ചൂഷണം ചെയ്യപ്പെടുന്നവരും ഇവിടെ കൂടുതല്‍ ആണെന്ന് കാണാം. അതിനു പ്രധാന കാരണം കഴിവിനെക്കാള്‍ പണം ഭരണം നടത്തുന്ന ഒരു തൊഴിലിടമാണ് ഇവിടം. മാത്രവുമല്ല ഉപചാപക വൃന്തവും ഇവിടെ കൂടുതലാണ്. കൂടുതലായും ചൂഷണത്തിന് ഇരയാകുന്നതാവട്ടെ അഭിനയ മോഹികളായ സാധാരണക്കാരും. ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ അടുത്തിടെ ഉയര്‍ണൂ കേള്‍ക്കുകയുണ്ടായി.     

സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി നിര്‍മാണ കമ്പനിയെ സമീപിച്ചപ്പോള്‍ തനിക്ക് ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി നീലച്ചിത്രം ചിത്രീകരിച്ചുവെന്ന ആരോപണവുമായി മുന്‍മിസ് ഇന്ത്യയും നടിയും മോഡലുമായ പാരി പസ്വാന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് മോഹിപ്പിച്ച് പല പെണ്‍കുട്ടികളെയും വിളിച്ചുവരുത്തി  നീലച്ചിത്രമെടുക്കുകയും, ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന നിരവധി സംഘങ്ങള്‍ മുംബൈ  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം പീഡനത്തിന് താനും  ഇരയായെന്നുമാണ് ഈ നടി ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ ഏത് നിര്‍മാണ കമ്പനിയില്‍ നിന്നുമാണ് ഇത്തരം ഒരു മോശം അനുഭവം നേരിട്ടതെന്ന് ഇവര്‍  വെളിപ്പെടുത്തിയില്ല. നേരത്തെ ഇതേ നടി ഭര്‍ത്താവ് നീരജ് പസ്വാനെതിരെ സ്ത്രീധന പീഡന പരാതി നല്‍കിയത് വലിയ വാര്‍ത്ത ആയിരുന്നു. ഇവരുടെ ഭര്‍ത്താവ് നീരജ് ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ ഈ നടിക്ക് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റുമായി ബന്ധമുണ്ടെന്നും, ഇവര്‍ ഒരുമിച്ച് ചേര്‍ന്ന്  പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്താറുണ്ടെന്നും പാരിയുടെ  ഭര്‍തൃവീട്ടുകാര്‍ ആരോപിക്കുകയുണ്ടായി.

Leave a Reply

Your email address will not be published.