മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിതനായ നടനാണ് അല്ലു അർജുൻ. കേരളത്തിൽ മാത്രം നിരവധി അല്ലു അർജുൻ ഫാൻസ് ക്ലബ്ബുകൾ ഇന്ന് നിലവിലുണ്ട്. മറ്റൊരു തെലുങ്ക് താരത്തിനും ഇത്തരം ഒരു ഫാന്‍ ബേസ് മലയാളത്തില്‍ ഇല്ല.

തെലുങ്ക് ചലച്ചിത്ര മേഖലയിൽ വളരെയധികം സ്വാധീനമുള്ള കുടുംബത്തിലാണ് അല്ലു അർജുന്റെ ജനനം. വിജേത എന്ന ചിത്രത്തിൽ ബാലതാരമായാണ് അല്ലു അർജുൻ്റെ സിനിമാ പ്രവേശനം. പ്രശസ്ത നടന് ചിരഞ്ജീവി അമ്മാവനാണ്. 2006ല്‍ പുറത്തിറങ്ങിയ ഹാപ്പി എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്ജുന് മലയാളക്കരയില്‍ ചുവടുറപ്പിക്കുന്നത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ഈ ചിത്രം കേരളത്തിൽ 160ല്‍ അധികം ദിവസം ഓടിയ അന്യദേശ ഭാഷ ചിത്രം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തിന് വലിയ ഒരു ഫാന്‍ ബേസ് കേരളത്തില്‍ സൃഷ്ടിക്കാന്‍ കാരണം.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തൻ്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ തെന്നിന്ത്യന്‍ താരങ്ങള്‍ക്കിടയിലെ ആദ്യ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് അല്ലു അര്ജുന്. അദ്ദേഹത്തിൻ്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 13 മില്യണ്‍ കടക്കുകയുണ്ടായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമാ താരമാണ് അല്ലു അര്ജുന്. ഇപ്പോള്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ഫോളോവേഴ്സിൻ്റെ എണ്ണത്തില്‍ അല്ലു അര്ജുന് തൊട്ട് പിന്നില്‍ ഉള്ളത്. 2020ല്‍ റിലീസ് ചെയ്ത റൊമാന്റിക് ആക്ഷന്‍ ഫാമിലി ഡ്രാമയായ ‘അങ്ങ് വൈകുണ്ഡപുരത്ത് (അല വൈകുണ്ഡപുരമുലൂ) എന്ന ചിത്രത്തോടെയാണ് അല്ലു അര്‍ജുന്റെ ജനപിന്തുണ ക്രമാതീതമായി ഉയരുന്നത്.