വിവാഹിതരായ പുരുഷന്‍മാര്‍ക് അഭിഷേക് ബച്ചന്‍റെ ഫ്രീ ഉപദേശം !

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരെന്ന ചോദ്യത്തിന് നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്ന പേരാണ് ഐശ്വര്യ റായി. വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയ നിരവധി സ്ത്രീകള്‍ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഒരു പടി മുന്നിലാണ് ഐശ്വര്യ റായിയുടെ സ്ഥാനം.   

 ഇന്ന് ബോളീവുഡിലെ ഏറ്റവും അധികം താരമൂല്യമുള്ള ബച്ചന്‍ കുടുംബത്തിലെ മരുമകള്‍ ആണ് ഐശ്വര്യ റായി. അഭിഷേക് ബച്ചന്‍റെ സഹ ധര്‍മിണി ആണ് ഇവര്‍. വിവാഹ ശേഷവും ഇരുവരും സിനിമയില്‍ സജീവമാണ്. വളരെ സന്തോഷകരമായ ഒരു ദാമ്പത്യമാണ് ഇവര്‍ നയിച്ചു പോരുന്നത്. കൊച്ച് കൊച്ച് ഇണക്കവും, പിണക്കവുമായി തങ്ങളുടെ ദാമ്പത്യം മുന്നോട്ട് പോവുന്നതിൻ്റെ സന്തോഷം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ അഭിഷേക് തുറന്നു പറഞ്ഞിരുന്നു. 

ചെറിയ വഴക്കുകള്‍ ഉണ്ടാകുമെങ്കിലും അതിനു ശേഷം മുന്‍കയ്യെടുത്ത് പിണക്കം മാറ്റുന്നത് താനാണെന്ന് അദ്ദേഹം പറയുന്നു. സ്ത്രീകള്‍ പൊതുവേ പെട്ടെന്ന് പൊരുത്തപ്പെടില്ല. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഒരു നിയമമുണ്ട്. വഴക്കടിച്ച്‌ ഒരിയ്ക്കലും ഉറങ്ങാന്‍ പോവില്ല. അതുകൊണ്ട് പുരുഷന്മാരോട് താന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, വഴക്കുകളില്‍ പാതി സമയവും നമ്മള്‍ കാരണങ്ങള്‍ നികത്തുകയാവും, എന്നാല്‍ നിങ്ങള്‍ക്ക് ഉറക്കം വരുന്നുണ്ടെങ്കില്‍ വളരെ വേഗം സോറി പറഞ്ഞ് തീര്‍പ്പാക്കുന്നതാണ് നല്ലത്. കാരണം സ്ത്രീകള്‍ എല്ലായിപ്പോഴും ശരിയായിരിക്കും. എത്ര പെട്ടെന്ന് നിങ്ങളത് അംഗീകരിക്കുന്നുവോ അത്രയും നല്ലത്. കാരണം നമ്മള്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല, വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലും, അവരുടെ ലോകത്ത് അത് നിരര്‍ത്ഥകമാണ്. വിവാഹം എന്നത് നമ്മള്‍  വിചാരിക്കുന്നതിലും  അപ്പുറമാണ്.

ആളുകള്‍ വിവാഹത്തെ കുറിച്ച്‌ തമാശകള്‍ പറയും. പക്ഷേ വിവാഹം വളരെ രസകരമാണ്, അത് അനുഭവിച്ച് തന്നെ അറിയണം.  പങ്കാളിയെ കുറിച്ച്‌ 50 ശതമാനം എങ്കിലും മനസ്സിലാക്കൂ. പൂര്‍ണ്ണമായും ബോധ്യപ്പെട്ടില്ലെങ്കില്‍, സംശയത്തിൻ്റെ ഒരു അംശമെങ്കിലും ഉണ്ടെങ്കില്‍ പോലും  പലതും ചെയ്യുകയുമരുതെന്ന് അഭിഷേക് ബച്ചന്‍ പറയുന്നു.

Leave a Reply

Your email address will not be published.