“തന്‍റെ ആ ചിത്രത്തോട് പലര്‍ക്കും വല്ലാത്ത ഇഷ്ടക്കേടുണ്ട്” സിദ്ദിഖ്.

മലയാള സിനിമയില്‍ ഹിറ്റുകളുടെ വസ്സന്തം തീര്‍ത്ത ഇരട്ട സംവിധായകന്‍മാരായിരുന്നു സിദ്ദിഖ്  ലാല്‍. ഫാസിലിന്‍റെ സംവിധാന സഹായികളായി തുടങ്ങിയ അവര്‍ ആദ്യ ചിത്രമായ റാം ജി റാവു സ്പീക്കിംഗിലൂടെ സ്വതന്ത്ര സംവിധായകരായി മാറി. ആദ്യ ചിത്രം തന്നെ മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിരി ചിത്രങ്ങളില്‍ ഒന്നായി.  പിന്നീട് ഒരുപിടി ഹിറ്റുകള്‍ ഇവരുടേതായി പിറന്നെങ്കിലും പകുതിക്ക് വച്ച് ഈ ഇരട്ട സംവിധായകര്‍ വഴി പിരിയുകയായിരുന്നു. ലാല്‍ നടനായും നിര്‍മാതാവായും തുടര്‍ന്നപ്പോള്‍ സിദ്ധിക്ക് സംവിധായകനായി മുന്നോട്ട് പോയി. അടുത്തിടെ തന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ആദ്യ സിനിമയായ റാംജി റാവു സ്പീക്കിംഗ് ആണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.         

പക്ഷേ എല്ലാവരും നല്ലത് പറഞ്ഞിട്ടും താന്‍ ചെയ്ത ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനോട് അര്‍ക്കൊക്കയോ വിരോധം തോന്നിയിരുന്നതായും അഭിമുഖ പരിപാടിയില്‍ സിദ്ദിഖ്  വെളിപ്പെടുത്തി. ‘റാംജിറാവ്’ കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ബോഡിഗാര്‍ഡ്’. കാരണം താന്‍ സാധാരണ ചെയ്യുന്ന ഫോര്‍മാറ്റിലുള്ള ഒരു ചിത്രമായിരുന്നില്ല അത്. അത്തരത്തില്‍ ഒരു പ്രണയം താന്‍ ഇതുവരെ തന്‍റെ മറ്റൊരു സിനിമയിലും പറഞ്ഞിട്ടില്ല. ആ ചിത്രം കണ്ടവര്‍ക്കൊക്കെ വളരെയേറെ ഇഷ്ടമായി, പക്ഷേ എന്നിട്ടും ആ സിനിമയെക്കുറിച്ച്‌ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു.  ഒരു കാര്യത്തില്‍ തനിക്ക് വലിയ സന്തോഷമുണ്ട്. ആ ചിത്രത്തിന്‍റെ കഥ എല്ലാ ഭാഷയിലും, സ്വീകാര്യമാകുക മാത്രമല്ല  അന്യ ഭാഷകളില്‍ വലിയ തരംഗമാവുകയും ചെയ്തുവെന്നും സിദ്ദിഖ്  പറയുന്നു.

ദിലീപും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച  ബോഡിഗാര്‍ഡ് വളരെ വ്യത്യസ്ഥമായ ഒരു പ്രണയ കഥ പ്രമേയമാക്കിയ ചിത്രം ആയിരുന്നു. മലയാളത്തില്‍ നേടിയതിനെക്കാള്‍ മികച്ച വിജയം തമിഴിലും ഹിന്ദിയിലും ചിത്രം നേടി.

Leave a Reply

Your email address will not be published.