കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ് മലയാള സിനിമയില്‍ പലരും ഉയരങ്ങള്‍ കീഴടക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ഉയര്‍ന്നു വന്ന ഒരു കലാകാരനാണ് ജനപ്രിയ നായകന് എന്ന വിളിപ്പേരുള്ള ദിലീപ്. ഇത് അടി വരയിടുന്ന ഒരു അനുഭവം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി പറയുകയുണ്ടായി.

താനും എസ് എന്‍ സ്വാമിയും ചേര്‍ന്ന് തിരക്കഥ രചിച്ച സൈന്യം എന്ന ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം ഓര്‍മയില്‍ നിന്നും പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹെദരാബാദില്‍ വച്ചായിരുന്നു നടന്നത്. അന്ന് താന്‍ വൈകുന്നേരം നടക്കാന്‍ പോകുമ്പോള്‍ തൻ്റെ ഒപ്പം ദിലീപും പതിവായി വരുമായിരുന്നുവെന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു.
അന്ന് മൊബൈല്‍ ഇല്ലാത്തതിനാല്‍ ഫോണ്‍ വിളിക്കാനായി സമീപ പ്രദേശത്തുള്ള എസ് ടീ ഡീ ബൂത്തിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എല്ലാ ദിവസവും രാത്രി 10 മണി ആവുമ്പോള്‍ വീട്ടിലേക്ക് വിളിക്കുന്ന ശീലമുണ്ടായിരുന്നു. അപ്പോള്‍ തൻ്റെ കൂടെ ദിലീപും വരുന്നത് പതിവാക്കി.
മാത്രവുമല്ല ദിലീപ് മിമിക്രി രംഗത്തു നിന്നുളള ആളായതു കൊണ്ട് ചില തമാശകളും പറയും. അതുകൊണ്ട് തന്റെ കൂടെ വരുന്നത് വല്ലാത്ത നേരംപോക്കായിരുന്നു. എന്നാല്‍ തന്റെ കൂടെ വരുന്നതിന് പിന്നില്‍ ദിലീപിന് ഒരു ദുരുദ്ദേശം കൂടെ ഉണ്ടായിരുന്നു.
സൈന്യത്തില്‍ മമ്മൂട്ടിയുടെയും മുകേഷിന്റെയും കീഴില്‍ പഠിക്കുന്ന ട്രയിനി ആയി കുറച്ചധികം കുട്ടികള്‍ ഉള്ളതില്‍ ഒരു വേഷം ആയിരുന്നു ദിലീപിന് ഉണ്ടായിരുന്നത്. അവര്‍ക്ക് പ്രത്യേകിച്ചു ഡയലോഗുകള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ കൂടെ നടക്കാന്‍ വരുമ്പോള്‍ ദിലീപ് തനിക്ക് എന്തെങ്കിലും ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയാണ് ദിലീപിന് കൊക്കു തോമ എന്ന പേര് നല്‍കുന്നതും ദിലീപിന്റെ ട്രാക്കിന് ഒരല്‍പ്പം സ്പേസ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തതെന്ന് അദ്ദേഹം പറയുന്നു.
കൂടാതെ മെലിഞ്ഞ ശരീര പ്രകൃതമുളള ആളായിരുന്ന ദിലീപിന് തടി തോന്നിക്കായി നല്ല ചൂടുള്ള സ്തലമായിരുന്നിട്ടു കൂടി സെറ്റര്‍ ഷര്‍ട്ടിനുളളില്‍ ഇട്ടായിരുന്നു ഷൂട്ട് പൂര്‍ത്തിയാക്കിയത്. ദിലീപിന്റെ ആ ഹാര്‍ഡ് വര്‍ക്കൊക്കെ ആണ് അദ്ദേഹത്തെ ഒരു നടനാക്കി മാറ്റിയതെന്ന് അദ്ദേഹം പറയുന്നു.