അതേ ചിലതൊക്കെ സത്യമാണ് !! ഒടുവില്‍ പ്രതികരിച്ച് ഭാവന.

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര താരമാണ്‌ ഭാവന ബാലചന്ദ്രൻ.  കമലിൻ്റെ നമ്മൾ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് ഭാവന തുടക്കം കുറിക്കുന്നത്. ഭാവനയുടെ ശരിക്കുമുള്ള പേര്  കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, ഇതിനോടകം അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  പതിനാറാം വയസ്സിലാണ് ഭാവനയുടെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.  വളരെ വേഗം തന്നെ ഒരു തിരക്കുള്ള നടിയായി മാറിയ ഭാവന തനിക്ക് സിനിമാ ലോകത്ത് നിന്നും നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. 

പലരും തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം നടത്തിയിട്ടുള്ളതായി ഒരിക്കല്‍ ഭാവന തുറന്നു പറയുകയുണ്ടായി. പലരും തനിക്ക് വരുന്ന അവസരങ്ങള്‍ തട്ടി തെറിപ്പിച്ചിട്ടുണ്ടെന്നും ഭാവന പ്രതികരിച്ചിട്ടുണ്ട്. തന്നോട് വൈരാഗ്യം ഉള്ള പലരുമാണ് ഇതിനു പിന്നില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം ചാനല്‍ പുറത്തു വിട്ടിരുന്നില്ല. ചില സ്ഥാപിത താല്‍പ്പര്യങ്ങളാവാം അതിനു കാരണം. ഇതേക്കുറിച്ച് ഭാവന പിന്നീട് സംസാരിച്ചിട്ടുണ്ട്.  തന്നെ സിനിമാ മേഘലയില്‍ നിന്നും മാറ്റി നിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്‍റെ ലൈഫ് തകരണമെന്ന് സ്വയം താന്‍ സ്വയം വിജാരിച്ചാല്‍  മാത്രമേ തകരുകയുള്ളൂ. അല്ലാതെ വേറെ ആരു വിചാരിച്ചാളും തകരില്ല. തനിക്ക് അവസരങ്ങള്‍ നിഷേധിക്കുന്ന നിരവധി ദുരനുഭവങ്ങളുണ്ട്. സിനിമ ഇല്ലാതായാലോ മാറ്റിനിര്‍ത്തിയാലോ തന്‍റെ ലൈഫിന് ഒന്നും സംഭവിക്കില്ല. ഒരു പക്ഷേ തന്‍റെ പ്രൊഫഷണല്‍  ജീവിതം ഇല്ലാതാകുമായിരിക്കും. തന്‍റെ  ലൈഫിൻ്റെ  ചെറിയ ഭാഗം മാത്രമാണ് തൊഴിലെന്നും ഭാവന ഇതിനോട് ചേര്‍ത്തു പറഞ്ഞു.

Leave a Reply

Your email address will not be published.