സുരേഷ് ഗോപി സ്വന്തം സഹോദരനെപ്പോലെ… ദൃശ്യം 2 ല്‍ അഭിനയിക്കാതിരുന്നതിൻ്റെ കാരണം അതായിരുന്നില്ല.. ബിജു മേനോന്‍..

മലയാള സിനിമയില്‍ പ്രത്യേകിച്ച് ഒരു വിഭാഗത്തിലായി തളച്ചിടാന്‍ കഴിയുന്ന നടനല്ല ബിജു മേനോന്‍.  കോമഡിയും വില്ലനിസവും ഒരുപോലെ ഇണങ്ങുന്ന ഒരു കലാകാരനാണ് അദ്ദേഹം. എന്തു തരം വേഷം ആണെങ്കിലും അദ്ദേഹത്തിന്‍റെ കൈകളില്‍ അത് സുഭദ്രമാണ്. പ്രത്യേകിച്ച് വിവാദങ്ങളിലൊന്നും തന്നെ ചെന്നു വീഴാത്ത  ഒരു കലാകാരനും കൂടെയാണ്  അദ്ദേഹം. അഭിനയ ജീവിതത്തിലേക്ക് ആദ്യം കടന്നു വരുമ്പോള്‍ സീരിയസ് വേഷങ്ങള്‍ മാത്രമായിരുന്നു കൂടുതലും കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് എല്ലാത്തരം വേഷങ്ങളിലേക്കും പതിയെ ചുവട് മാറ്റുകയായിരുന്നു.  എന്നാല്‍ ഇപ്പോള്‍ ബിജു മേനോന്‍ കൈ വയ്ക്കാത്ത ജോണറുകള്‍ തന്നെ ഇല്ലന്നു പറയാം. വെള്ളിമൂങ്ങയിലെ മാമച്ചനായാലും. അയ്യപ്പനും കോശിയിലെ അയ്യപ്പനായാലും മികവുറ്റതാക്കാന്‍ ബിജു മേനോന് കഴിയുന്നത് അതുകൊണ്ടാണ്. മലയാള സിനിമയിലെ എല്ലാ  താരങ്ങളോടൊപ്പവും  അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ശ്രദ്ധേയമാകുന്നത്.

ഏറെ സത്യസന്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് ബിജു മേനോന്‍ പറയുന്നു. ഒരാളുടെ വേദന പെട്ടെന്ന് മനസ്സിലാകുന്ന ആളാണ്. ആദ്യ സിനിമയ്ക്ക് ശേഷമുള്ള  ഒരു സിനിമയില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന തന്നെ സ്നേഹത്തോടെ അടുത്ത് വിളിച്ചിരുത്തി സംസാരിച്ചു. തനിക്ക് സുരേഷ് ഗോപി ഒരു സഹോദരനെപ്പോലെ ആണ്.  മമ്മൂട്ടിയും  മോഹന്‍ലാലുമായിട്ടുമൊക്കെ അടുത്ത് ഇടപെടാന്‍ ഇടപെടാന്‍ ധൈര്യക്കുറവുണ്ട്, അവരെ ചെറുപ്പം മുതലൊക്കെ കാണുന്നതായതുകൊണ്ടാണ് അത്തരം ഒരു ബഹുമാനം എന്നു ബിജു മേനോന്‍ പറയുന്നു.

ദൃശ്യം 2 ല്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് ഒരിയ്ക്കലും പ്രതിഫലവുമായി ബന്ധപ്പെട്ടല്ല. തന്നെ നേരിട്ടു അറിയാവുന്നവര്‍ ഒരിയ്ക്കലും അങ്ങനെ പറയില്ലന്നും അദ്ദേഹം പറയുന്നു. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും തന്‍റെ സമയക്കുറവായിരുന്നു അത് നഷ്ടമാകാന്‍ കാരണം. പിന്നീട് ചിത്രം കണ്ടപ്പോള്‍ വല്ലാതെ കുറ്റബോധം തോന്നിയെന്നും അദ്ദേഹം ഇതിനോടനുബന്ധമായി പറഞ്ഞു.

Leave a Reply

Your email address will not be published.