‘എന്നെ വിളിക്കുന്ന എല്ലാവര്‍ക്കും കൊടുക്കാനുള്ള പണം എൻ്റെ കയ്യില്‍ ഇല്ല’ സുരേഷ് ഗോപി.

ഒരു റീല്‍ ഹീറോ ആയി ഒതുങ്ങാത്ത നടനാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ തിരശീലക്കു പുറത്തും  ഒരു നായകനായി തന്നെയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ കാണുന്നത്. ഒരു കലാകാരന്‍ ഒരു നല്ല മനുഷ്യന്‍ ആയിരിക്കണമെന്ന പൊതു തത്വത്തില്‍ അധിഷ്ഠിതമാണ് എല്ലാ കാലത്തും അദ്ദേഹത്തിന്‍റെ ചെയ്തികള്‍. അതുകൊണ്ട് തന്നെ സുരേഷ് ഗോപി എന്ന നടന്‍ കക്ഷി രാഷ്ട്രീയ ഭേതമന്യേ പൊതു ജന സമ്മതനാണ്.      

കുറച്ചുകാലം താന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയുണ്ടായി. നീട്ടി വച്ചിരുന്ന പുതിയ സിനിമകള്‍ വീണ്ടും തുടങ്ങാമെന്ന് സമ്മതം പറയാൻ കാരണം മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് തന്‍റെ അക്കൗണ്ടില്‍ ഇല്ലായിരുന്നതു കൊണ്ടാണെന്ന് സുരേഷ് ഗോപി പറയുന്നു. 

തനിക്ക് തന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ കഴിയില്ല.  മിക്കതും സമൂഹ മാധ്യമത്തിലൂടെയോ  ചാനലുകളിലൂടെയോ വരുന്ന വാര്‍ത്തകളില്‍ നിന്നും താന്‍ കണ്ടെത്തുന്നതാണെന്ന് അദ്ദേഹം പറയുന്നു.  പലരും തൻ്റെ  മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് വിളിച്ച്‌ പറയും.  സത്യസന്ധമാണെന്ന് തോന്നിയാല്‍ ചെയ്യും. അല്ലാതെ തന്നെ വിളിക്കുന്ന എല്ലാവര്‍ക്കും നല്‍കനുള്ള സമ്പത്ത് തന്‍റെ കയ്യില്‍ ഇല്ല. കഴിഞ്ഞ 5 വര്‍ഷം താന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലായിരുന്നു. ആ സമയത്ത് പടം ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച്‌ ഒരിയ്ക്കലും താന്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു. തന്‍റെ കയ്യില്‍  ഉള്ളതില്‍ നിന്നല്ല, മറിച്ച് ഇല്ലാത്തതില്‍ നിന്നുമാണ് പല സഹായങ്ങളും ചെയ്യുന്നത്. സിനിമയില്‍ നിന്നും മാറി നിന്ന സമയത്ത് വാന്‍കൂവറില്‍ പഠിക്കുന്ന മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള പണം തന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ‘കാവല്‍’ എന്ന ചിത്രം തുടങ്ങാം എന്ന തീരുമാനം എടുത്താതെന്നും സുരേഷ് ഗോപി പറയുന്നു.

Leave a Reply

Your email address will not be published.