“ഞാന്‍ പഠിച്ചു നന്നാവില്ലന്നു അന്നേ അറിയാമായിരുന്നു” വന്ന വഴികളെകുറിച്ച് ഇന്നസെന്‍റ്.

പേര് പോലെ തന്നെ പെരുമാറ്റത്തിലും ഇന്നസെന്‍സ് കൈമുതലായിട്ടുള്ള നടനാണ് ഇന്നസെന്‍റ്. മനോഹരമായി തമാശ അഭിനയിച്ചു ഫലിപ്പിക്കാന്‍ മാത്രമല്ല അത് ജീവിതത്തില്‍ ഉപയോഗിക്കാനും കഴിവുള്ള നടനാണ് അദ്ദേഹം. മിക്ക വേദികളിലും തന്‍റെ ഈ പാടവം ഉപയോഗിച്ച് കയ്യടി നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്‍റെ എല്ലാ വിജയത്തിന്‍റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് തമാശ മാത്രമാണെന്ന് ഒരു ദിനപ്പത്രത്തിൻ്റെ വാരാന്ത്യത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി.   

കുട്ടിക്കാലം മുതല്‍ തന്നെ അറിയാമായിരുന്നു താന്‍ ഒരിയ്ക്കലും  പഠിച്ചു  നന്നാവില്ലന്നു. അതുകൊണ്ട് തന്നെ ആകെ എട്ടാം ക്ലാസുവരെയാണ് പഠിച്ചത്. നാല് ക്ലാസുകള്‍ മൂന്നു കൊല്ലം വീതം പഠിച്ചു. അങ്ങനെ അഞ്ചു മുതല്‍ എട്ടു വരെ ആകെ മൊത്തം പന്ത്രണ്ട് കൊല്ലം പഠിച്ചു. തനിക്ക് ഒരിയ്ക്കലും പഠിച്ചു മാര്‍ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ പാഠപുസ്തങ്ങള്‍ക്ക് അപ്പുറത്തുള്ളതിലായി പിന്നീട്  ശ്രദ്ധ. മാത്രവുമല്ല ഇത്രയും കൊല്ലം കൊണ്ട് പല സ്കൂളുകളിലായി ഒരുപാട് സുഹൃത്തുക്കളെയും കിട്ടി. തന്നെ പഠിപ്പിക്കുന്ന മാഷുമാരോടും, കുട്ടികളോടും നിരവധി തമാശകള്‍ പറഞ്ഞു. സ്കൂളില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തന്‍റെ  എല്ലാ വിജയങ്ങളുടെയും പിന്നില്‍  പ്രവര്‍ത്തിച്ചത് തമാശ മാത്രമാണ്. പിന്നീട് ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ കൌണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. അതിനൊപ്പം മനുഷ്യരെ അടുത്തറിയാനും, നേതൃത്വത്തിൻ്റെ ബാലപാഠങ്ങള്‍ പഠിക്കാനും തുടങ്ങി. തന്‍റെ അത്തരം അറിവ് പിന്നീടുള്ള കാലങ്ങളില്‍ വളരെയേറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ലോക് സഭയിലേക്ക് തന്നെ ജനങ്ങള്‍ തിരഞ്ഞെടുത്തു. പഠിപ്പും പത്രാസുമില്ലത്ത തനിക്ക് ഇവയൊക്കെ വലിയ അംഗീകാരങ്ങളായി തോന്നിയെന്ന് ഇന്നസെന്റ് അഭിമാന പൂര്‍വം പറയുന്നു.

Leave a Reply

Your email address will not be published.