“അമ്മയുടെ മരണത്തിന് സുരേഷ് ഗോപി വീട്ടില്‍ എത്തിയപ്പോള്‍ പറഞ്ഞത്” നിതിന്‍ രഞ്ചി പണിക്കര്‍.

മലയാളത്തിലെ മാസ്സ് സിനിമകളുടെ തിരക്കഥാകൃത്താണ് രഞ്ജി പണിക്കര്‍. രഞ്ജി പണിക്കര്‍ ഷാജി കൈലാസ് ടീമിന്‍റെ ഒപ്പം സുരേഷ് ഗോപി കൂടി ഒരുമിച്ചപ്പോള്‍ മലയാളിക്ക് ലഭിച്ചത് നിരവധി ഹിറ്റുകളാണ്. അച്ഛന്‍റെ അതേ പാത തന്നെ പിന്തുടരുകയാണ് മകനായ നിതിന്‍ രഞ്ജി പണിക്കരും. തൻ്റെ അമ്മയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച്‌ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നിതിന്‍ പറയുകയുണ്ടായി. മാര്‍ച്ച്‌-10 , 2019-ലായിരുന്നു രണ്‍ജി പണിക്കരുടെ ഭാര്യ അനീറ്റ മറിയം തോമസ് ജീവിതത്തോട് വിട പറഞ്ഞത്. തൻ്റെ അമ്മയുടെ മരണ ദിവസം  സുരേഷ് ഗോപി തന്നോട് ചോദിച്ച മറക്കാന്‍ കഴിയാത്ത ഒരു അനുഭവം അദ്ദേഹം അടുത്തിടെ ഒരു മധ്യമത്തിനു നല്കിയ അഭിമുഖത്തില്‍  പങ്ക് വയ്ക്കുകയുണ്ടായി. 

താന്‍ ആദ്യമായി ഒരു ചെറു കഥ എഴുതി പബ്ലിഷ് ചെയ്തത് മുതല്‍, സിനിമയില്‍ വന്നത് വരെയുള്ള തന്‍റെ കലാപരമായ എല്ലാ കാര്യങ്ങളിലും അമ്മയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് നിതിന്‍ പറയുന്നു. ആദ്യ സിനിമ അമ്മ കണ്ടു അഭിപ്രായം പറഞ്ഞിട്ടുണ്ട്, അങ്ങനെ തന്‍റെ  എല്ലാ കാര്യങ്ങളിലും അമ്മ കൂടെ ഉണ്ടായിരുന്നു. തന്നെ അച്ഛൻ്റെ സിനിമയില്‍ സഹസംവിധായകൻ്റെ റോളിലേക്ക് ശുപാര്‍ശ ചെയ്തത് പോലും അമ്മയാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു. താന്‍ ഓരോ സ്റ്റെപ്പും സ്റ്റാര്‍ട്ട് ചെയ്യുന്നത് അമ്മയോട് പറഞ്ഞിട്ടാണ്. തനിക്ക് സിനിമയില്‍ നിന്നാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ അമ്മ ഒരിക്കലും അതിന് എതിര് നിന്നില്ലന്നു നിതിന്‍ പറയുന്നു. തന്‍റെ അമ്മയുടെ മരണത്തിനു സുരേഷ് ഗോപി വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം ചോദിച്ചത് ‘നമ്മുടെ സിനിമയുടെ കാര്യം അമ്മയോട് പറഞ്ഞിരുന്നോ ?’ എന്നായിരുന്നു. കാരണം അത്രത്തോളം അമ്മ തന്‍റെ  ജീവിതത്തിൻ്റെ ഒരു പ്രധാന സ്വാധീനമായിരുന്നുവെന്ന് വേദനയോടെ നിതിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു.

Leave a Reply

Your email address will not be published.