പുരുഷന്‍മാര്‍ക്ക് വായിക്കാന്‍; വലുപ്പത്തിലും കുറച്ചൊക്കെ കാര്യമുണ്ട് !!

ലൈംഗിക ബന്ധത്തില്‍ പുരുഷ ലൈംഗീക അവയവത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യം പലരുടേയും സംശയമാണ്. നീളം കൂടിയ ലൈംഗികാവയവം സത്രീകളെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്നും  ലൈംഗികമായി ഉദ്ദീപിപ്പിക്കുമെന്നും കരുതുന്ന നിരവധി പേരുണ്ട്. വലിപ്പത്തിലാണ്‍ കാര്യം എന്നു വിശ്വസ്സിക്കുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ പുരുഷന്‍മാരുടെ ലൈംഗികാവയവത്തിൻ്റെ നീളം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ നിരവധി മരുന്നുകളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ വേഴ്ചാ വേളയില്‍  പുരുഷ ലൈംഗികാവയവത്തിൻ്റെ നീളം പങ്കാളിയില്‍ എത്രത്തോളം മാറ്റമുണ്ടാക്കും എന്ന പഠനം നടത്തിയിരിക്കുകയാണ് ഇപ്പോള്‍ ലണ്ടനിലെ കിംഗ്സ് കോളേജ്.

ഒരു ഡസന്‍ ദമ്പതികളിലാണ് ഇവര്‍ ഈ പഠനം നടത്തിയത്. ഇതിനായി ലൈംഗിക ബന്ധത്തിന് മുൻപ് ഉദ്ധരിക്കപ്പെട്ട ലിംഗത്തില്‍  വ്യത്യസ്ത വലുപ്പത്തിലുള്ള സിലിക്കണ്‍ വളയങ്ങള്‍ ഇടുകയാണ് ചെയ്തത്. ഏത് അളവിലുള്ള വളയമാണ് ഉപയോഗിച്ചതെന്ന് ഇണകളോട് പറഞ്ഞിരുന്നില്ല. കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തിലുള്ള വളയങ്ങള്‍ ഇട്ട ലിംഗമുപയോഗിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ദമ്പതികളോട് നിര്‍ദ്ദേശിച്ചു.

പിന്നീട്  ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ശേഷം സ്ത്രീകളില്‍ നിന്നുമാണ് ഇവര്‍ക്കുണ്ടായ ആനന്ദത്തിൻ്റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയത്.  ഈ പഠനത്തില്‍ ലിംഗത്തിൻ്റെ ദൈര്‍ഘ്യം ശരാശരി 15 ശതമാനം കുറച്ചുകൊണ്ട് നടത്തിയ വേഴ്ചകളില്‍ ലൈംഗിക ആനന്ദത്തിൻ്റെ  18 ശതമാനം കുറയുന്നതായി കണ്ടെത്തി.

പുരുഷന്‍മാരുടെ ലൈംഗികാവയവത്തിൻ്റെ നീളം ഒരു കാരണവശാലും സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആനന്ദത്തെ ബാധിക്കില്ല എന്ന മുന്‍ ധാരണയോടെയാണ് പഠനം ആരംഭിച്ചതെന്ന് ഗേവേഷണത്തിന് നേതൃത്വം നല്‍കിയഡേവിഡ് വീലെ അഭിപ്രായപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച ഗവേഷണ ഫലം ഏവരെയും ഞെട്ടിപ്പിച്ചു.  എന്നാല്‍ ലൈംഗികബന്ധത്തിൻ്റെ ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് ഇതില്‍  മാറ്റം വരുന്നതായും അവര്‍ കണ്ടെത്തി. നീളം കൂടിയ ലിംഗമുള്ളയാളുകളിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആനന്ദം ലഭിച്ചത്.

ഈ പഠനം ലിംഗത്തിന് നീളമുള്ളവരെ സന്തോഷിപ്പിക്കുമെങ്കില്‍പ്പോലും  ഒരു സാധാരണ പുരുഷനില്‍ ലിംഗത്തിൻ്റെ നീളം കൂടുന്നത് സ്ത്രീകളില്‍ ലൈംഗിക ആനന്ദം കൂട്ടുമെന്ന ധാരണ ശരിയല്ലന്നും അദ്ദേഹം പറയുന്നു. ലൈംഗിക ആനന്ദം, പങ്കാളിയുമായുള്ള വൈകാരിക ബന്ധത്തില്‍ നിന്നും ഉണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.