“ഒരു നടി എന്ന നിലയില്‍ തനിക്ക് വേണ്ടിയിരുന്നത് അത് മാത്രമായിരുന്നു” ഉര്‍വശി.

എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയിലെ സജീവ സാനിധ്യമായി നിലനില്‍ക്കുന്ന നടിയാണ് ഉര്‍വശി. തൊണ്ണൂറുകളുടെ ആദ്യ നാളുകള്‍ മുതല്‍ 2000 വരെയുള്ള കാലയളവില്‍ മലയാളത്തിലും തമിഴിലും ഒരേപോലെ തിളങ്ങിയ ഇവര്‍ അക്കാലത്തെ മുന്‍ നിര നടിമാരില്‍ പ്രമുഖ ആയിരുന്നു. ഇപ്പൊഴും സിനിയയിലും സീരിയലുകളിലും ഏറെ തിരക്കുള്ള ഒരു അഭിനയ ജീവിതമാണ് ഇവര്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താന്‍ ഒരു സിനിമ എങ്ങനെയാനാണ് തിരഞ്ഞെടുക്കുന്നതെന്ന് ഉര്‍വശി വ്യക്തമാക്കിയിരുന്നു.

പലപ്പോഴും സിനിമയില്‍ സ്വയം ശ്രമങ്ങള്‍ നടത്തുക എന്നത് തന്നെ സംബന്ധിച്ച്‌ ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് ഉര്‍വശി പറയുന്നു.    മറ്റു ആരെങ്കിലും പ്രമോട്ട് ചെയ്തത് കൊണ്ട് വന്നു എന്നല്ലാതെ ഉര്‍വശി ഉര്‍വശിയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. തെന്നിന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളില്‍ ഏറെ തിരക്കുള്ള സമയത്തും താന്‍  ഒരു വലിയ താരമാണ് എന്ന ചിന്ത തന്നെ ഒരിയ്ക്കലും ഭരിച്ചിട്ടില്ലന്നു അവര്‍ വിശദീകരിച്ചു. അങ്ങനെ ആയിരുന്നേല്‍ താന്‍ തന്‍റെ  ഇമേജില്‍ വല്ലാതെ അകപ്പെട്ടു പോകുമായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് തനിക്ക് സൂപ്പര്‍ താരങ്ങളുടെ നായികയായും, അല്ലാതെയുള്ള നടന്മാരുടെ നായികയായും  അഭിനയിക്കാന്‍ കഴിയുന്നതെന്നും അവര്‍ പറയുന്നു. 

സ്റ്റാര്‍ഡം എന്നത് ഒരു  റൂട്ടാണെന്ന് ഉര്‍വശി കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിയ്ക്കലും അതില്‍ ഭ്രമിച്ചു പോയിട്ടില്ല. എല്ലാ കാലത്തും തനിക്ക് വേണ്ടിയിരുന്നത്  നല്ല ചിത്രങ്ങളും  കഥാപാത്രങ്ങളുമാണ്. അതുകൊണ്ട് തന്നെ നായിക എന്ന നിലയില്‍ ഇന്നത് മാത്രമേ ചെയ്യൂ എന്ന് താന്‍ വാശി പിടിച്ചിരുന്നു എങ്കില്‍  തന്‍റെ  കരിയറില്‍ പ്രത്യേകിച്ച് എടുത്തു പറയാനായി കഥാപാത്രങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ലന്നും അവര്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published.