എലീനയുടെ വിവാഹത്തിന് പോകാത്തത്തിന്‍റെ കാരണം വെട്ടിത്തുറന്നു പറഞ്ഞ് ആര്യ.

അവതാരകയും നടിയും ബിഗ് ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥിയുമായ മായ എലീന പടിക്കൽ കഴിഞ്ഞ ദിവസം വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരൻ. കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. പൂര്‍ണമായും കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങായിരുന്നു ഇത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.   

നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസയുമായി എത്തിയത്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായരെ എലീന വിവാഹം കഴിക്കുന്നത്. എലീനയുടെ 15-ആം വയസില്‍ ആരംഭിച്ച പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിയിരിക്കുന്നത്.  

തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ച് തന്നെ എലീന വെളിപ്പെടുത്തിയിരുന്നു. വരന്‍ മറ്റൊരു വിഭാഗത്തില്‍ നിന്നുള്ള  ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ  വിവാഹിതരാവൂ എന്നും എലീന പറഞ്ഞിരുന്നു. ആദ്യം എതിര്‍ത്തെങ്കിലും എലീനയുടെ വീട്ടുകാര്‍ പിന്നീട് സമ്മതം മൂളുകയായിരുന്നു. 

എന്നാല്‍ ഈ  വിവാഹത്തില്‍ ചില സുഹൃത്തുക്കളുടെ ആസ്സാനിധ്യം ഏറെ ചര്‍ച്ച ആയി. അടുത്ത സുഹൃത്തുക്കളായിരുന്നിട്ട് കൂടി എലീനയുടെ വിവാഹത്തിന് ആര്യ, ഫുക്രു, വീണ, എന്നിവര്‍ പങ്കെടുത്തിരുന്നില്ല. ഇത് സമൂഹ മാധ്യമത്തില്‍ ചര്‍ച്ച ആയിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി ആര്യ തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 

മുന്‍പ് എലീനയുമായി വളരെ അടുത്ത സൌഹൃദം സൂക്ഷിച്ചിരുന്ന  നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്ന ആരാധകൻ്റെ  ചോദ്യത്തിനാണ് ആര്യ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.  സമയം പോവുന്നതിന് അനുസരിച്ച്‌ ആളുകളും അവര്‍ക്ക് പ്രധാന്യമുള്ളവരും മാറി കൊണ്ടിരിക്കുമെന്ന് ആര്യ പറയുന്നു.  തന്നെ  വിളിക്കാത്ത കല്യാണത്തിന് പോയി തനിക്ക്  ശീലമില്ലന്നും ചോദ്യത്തിനുത്തരമെന്നോണം ആര്യ പറഞ്ഞു.

Leave a Reply

Your email address will not be published.