പോലീസ് നിയമം എടുത്ത് പുറം ചൊറിയാൻ ഉപയോഗിക്കുന്നു; സംവിധായകന്‍ അരുണ്‍ ഗോപി.

സമൂഹ മാധ്യമങ്ങള്‍ പ്രചാരം നേടിയതോടെ മൊബൈല്‍ ഫോണ്‍ ഉള്ള ഓരോ വ്യക്തിയും സ്വയം ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ധര്‍മം ആണ് ചെയ്യുന്നത്. അധികാരികള്‍ എത്ര മൂടി വച്ചാലും മറ്റേതെങ്കിലും വഴിയിലൂടെ സത്യം ലോകം അറിയുക തന്നെ ചെയ്യും. നിയമ പാലകര്‍ അനാവശ്യമായി നിയമം കയ്യിലെടുത്താല്‍,  പ്രത്യേകിച്ചും.   

കഴിഞ്ഞ ദിവസം ഫോണ്‍ മോഷ്ടിച്ചു എന്ന ആരോപണത്തിൻ്റെ പേരില്‍ ആറ്റിങ്ങലിലെ പിങ്ക് പൊലീസ് അച്ഛനെയും മകനേയും പരസ്യമായി വിചാരണ നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകന്‍ അരുണ്‍ ഗോപി തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. കുറ്റം  തെളിയുന്നത് വരെ നിരപരാധിയായി കരുതണം എന്നു നിയമം അനുശാസിക്കുന്ന ഒരു നാട്ടില്‍ പൊതുജനങ്ങള്‍ക്ക് മിനിമം പരിഗണന എങ്കിലും നിയമപാലകര്‍ നല്‍കണമെന് അദ്ദേഹം പറയുന്നു. ജീവിതവും അഭിമാനവും എല്ലാവര്‍ക്കുമുണ്ടെന്നും അരുണ്‍ ഗോപി തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ കുറിച്ചു.മൊഴി കേള്‍ക്കുമ്പോള്‍ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോര്‍ക്കുക, ജീവിതം എല്ലാര്‍ക്കുമുണ്ട്, അദ്ദേഹം കുറിച്ചു. മാനാഭിമാനങ്ങള്‍ ആരുടേയും കുത്തക അല്ലന്നു ഓര്‍മ വേണം. നിരപരാധിയായ ഒരു പയ്യനെ 36 ദിവസം ജയിലിലടച്ചതിനെ അതി രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. 

അങ്ങനെ എത്രയെത്ര നിരപരാധികള്‍ ജയിലറയിലുണ്ടാകുമെന്നും അദ്ദേഹം ചോദിക്കുന്നു.  കുറ്റം തെളിയുന്നത് വരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന ഒരു നാട്ടിലാണ് ഇതൊക്കെ സംഭവിക്കുന്നത്. അടിച്ചു കേള്‍വിയ്ക്കു വരെ തകരാര്‍ സൃഷ്ടിച്ചു.  നിയമത്തെ എടുത്തു പുറം ചൊറിയുന്ന പോലീസിന്‍റെ പോക്ക് ഇതെങ്ങോട്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. പിങ്ക് പോലീസ്  നിരപരാധിയെ പിടിച്ചുപറിക്കാരന്‍ വരെ ആക്കാന്‍ തയ്യാറായി കാത്തു  നില്‍ക്കുമ്പോള്‍ താന്‍ ആശങ്കയോടെ ചോദിച്ചു പോകുന്നതാണ് ഇതെന്നും അതുകൊണ്ട് നല്ലവരായ പോലീസുകാര്‍ ക്ഷമിക്കണമെന്നും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published.