മലയാളത്തിലെ യുവ നടന്മാരില് ഏറ്റവും പ്രോമിസിങ് ആയ നടനാണ് ജയസൂര്യ. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം ഇതൊനോടകം ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ന് നമ്മള് കാണുന്ന തരത്തിലുള്ള ഒരു നടനിലേക്കുള്ള ജയസൂര്യയുടെ വളര്‍ച്ച അത്ര എളുപ്പം ആയിരുന്നില്ല. കാലങ്ങളോളം സിനിമയുടെ പിന്നാംബുറങ്ങളില് ഒരുവേഷത്തിന് വേണ്ടി അലഞ്ഞിട്ടുള്ള ഒരു ഭൂതകാലം അദ്ദേഹത്തിന് ഉണ്ട്. ജയസൂര്യയുടെ അര്‍പ്പണ ബോധത്തെ തന്റെ ഭൂതകാലത്തിലെ ഓര്‍മയില്‍ നിന്നും വാനോളം പുകഴ്ത്തുന്നു ഇര്‍ഷാദ്. ജയസൂര്യയുമൊത്തുള്ള തന്റെ പഴയ ഓരോര്‍മ്മ അദ്ദേഹം പങ്ക് വക്കുകയുണ്ടായി.

താന്‍ നിലാമഴ എന്ന സീരിയലില്‍ നായകനായി അഭിനയിക്കുമ്പോള്‍ അതേ സീരിയലില്‍ തന്റെ സുഹൃത്തായി അഭിനയിച്ച നാടനാണ് ജയസൂര്യയെന്ന് അദ്ദേഹം പറയുന്നു. ഇത് ജയസൂര്യ എന്ന നടനെ കുറച്ചു കാണിക്കാനല്ല മറിച്ച് അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തെ കുറിച്ച് പറയാനാണ് ഇത് പറയുന്നതെന്ന് അദ്ദേഹം പറയുന്നു. തൃശൂരാണ് സീരിയലിന്റെ ഷൂട്ട് നടന്നിരുന്നത്. അന്ന് കോട്ടയം നസീറിനൊപ്പം ജയസൂര്യ മിമിക്രി ചെയ്യുന്നുണ്ടായിരുന്നു.
ഒരു ദിവസം പരിപാടി കഴിഞ്ഞ് ജയസൂര്യ തന്നെ വിളിച്ചു, തൃപ്പൂണിത്തറ പോയി അടുത്ത ദിവസം തിരിച്ച് തൃശൂരിലേക്ക് ഷൂട്ടിന് വരുന്നതിന് പകരം തന്റെ മുറിയില്‍ വന്ന് നിന്നോട്ടെയെന്ന് ചോദിച്ചപ്പോള്‍ താന്‍ അത് സമ്മതിച്ചു.
കോഴിക്കോട് നിന്നും എത്താന്‍ പുലര്‍ച്ചെ രണ്ട് മണിയാകുമെന്ന് ജയസൂര്യ പറഞ്ഞതുകൊണ്ട് വാതിലടച്ചിരുന്നില്ല. പുലര്‍ച്ചെ താന്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ കാണുന്നത് ഉറങ്ങാതെ ഡാന്‍സ് പരിശീലനം നടത്തുന്ന ജയസൂര്യയെയാണെന്ന് ഇര്‍ഷാദ് പറയുന്നു.
എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയതിന് ക്ഷമ ചോദിക്കുകയായിരുന്നു ജയസൂര്യ ചെയ്തത് എന്നു ഈര്‍ഷാദ് ഓര്‍മയില്‍ നിന്നും പറയുന്നു. ഒരു സിനിമയിലോ സീരീയലിലോ അവസരം വാങ്ങിത്തരാന്‍ ആര്‍ക്കും കഴിയും, എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലന്നു ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ വിജയിക്കാന്‍ കഴിയൂ, അതിന് തൻ്റെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ജയസൂര്യയെന്നും അദ്ദേഹം പറയുന്നു.
സിനിമയില്‍ എത്തണമെങ്കില്‍ സ്വയം കഷ്ടപ്പെട്ടു തന്നെ മുന്നേറണം. മറ്റൊരാളുടെ സഹായം കൊണ്ട് ഒരു ഗുണവുമില്ലെന്നും ഇര്‍ഷാദ് ഉപസംഹരിച്ചു