ജീവിതത്തില്‍ സ്വാധീനിച്ച മൂന്നു സ്ത്രീകള്‍ ഇവരൊക്കെയാണ്; കുഞ്ചാക്കോ ബോബന്‍.

ഫാസില്‍ സംവിധാനം നിര്‍വഹിച്ച അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെക്കെത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയുടെ ചരിത്രത്തിന് കുഞ്ചോക്കോ ബോബൻ്റെ  തറവാടുമായിഅഭേദ്യമായ ബന്ധം ഉണ്ട്. ഒരു കാലത്ത് മലയാള സിനിമ അടക്കി വാണിരുന്നത് കുഞ്ചാക്കോ കുടുംബം ആയിരുന്നു. ആ  കുടുംബത്തിലെ അവസാനത്തെ കണ്ണി ആണ് കുഞ്ചാക്കോ ബോബന്‍.  മലയാളത്തിലെ ആദ്യത്തെ ചോക്ലേറ്റ് ഹീറോ എന്ന വിളിപ്പേരിന് അര്‍ഹനായ നടനാണ് ആരാധകര്‍ സ്നേഹത്തോടെ ചാക്കോച്ചന്‍ എന്ന് വിളിക്കുന്ന കുഞ്ചാക്കോ ബോബന്‍.  തന്‍റെ ജീവിതത്തില്‍ സ്വാധീനിച്ച മൂന്ന് സ്ത്രീകളെക്കുറിച്ച്‌ അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയുണ്ടായി.

തന്നെ ജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ച  മൂന്നു സ്ത്രീകളുണ്ടെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്‍റെ  അമ്മമ്മയും, ഭാര്യയും അമ്മയുമാണ്. തന്‍റെ ജീവിതത്തിലെ എല്ലാ വിജയത്തിനും പിന്നില്‍ അവരുടെ സ്നേഹവും പിന്തുണയും ഉണ്ടെന്ന് കുഞ്ചാക്കോ വിശദീകരിച്ചു.   അതേ സമയം തന്‍റെ പിതാവിനെക്കുറിച്ച് പറഞ്ഞാല്‍ സ്വാധീനത്തേക്കാള്‍ അദ്ദേഹത്തിൻ്റെ  മാനുഷിക നന്മ തന്‍റെ ജീവിതത്തില്‍ ലഭിച്ച വലിയ വെളിച്ചമാണെന്ന് താരം പറയുന്നു. സിനിമയല്ലാത്ത മറ്റൊരു ബിസിനസ് ചെയ്തു പരാജയപ്പെട്ടപ്പോഴും ബിസിനസില്‍ കൂടെ ഉണ്ടായിരുന്ന  സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ, വഴക്കുണ്ടാക്കാനോ തന്‍റെ പിതാവ് പോയിട്ടില്ല. തന്‍റെ പിതാവിനോളം സോഫ്റ്റ്‌ ആയ ഒരാളെ താന്‍ വേറെ കണ്ടിട്ടില്ലന്നു കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു ബിസിനസ്മാന്‍ എന്ന രീതിയില്‍ നോക്കുമ്പോള്‍ അതൊരു നെഗറ്റീവ് ആണ്. പക്ഷേ മാനുഷിക നന്മയുടെ കാര്യം വരുമ്പോള്‍ അത്തരം ഒരു പെരുമാറ്റം തന്‍റെ പിതാവില്‍ നിന്നും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. ഒരു ആവശ്യവും ഇല്ലാതെയായിരുന്നു പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് തന്‍റെ പിതാവ് സുഹൃത്തുമായി ഇറങ്ങിത്തിരിച്ചത്. തന്‍റെ പിതാവിലെ  നന്മ എന്നും തനിക്ക് വിലപ്പെട്ടതാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Leave a Reply

Your email address will not be published.