”എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല, കയ്യില്‍ വാടക കൊടുക്കാന്‍ കാശുമില്ല, ജോലിയില്ല, കേസുകള്‍, മുന്നോട്ടുള്ള നിലനില്‍പ്പ്” രഹ്ന ഫാത്തിമ.

ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ച് കേരളത്തിലാകമാനം ഉയര്‍ന്നു കേട്ട പേരാണ് രഹ്ന ഫാത്തിമ. അന്ന് അതൊരു വലിയ ചർച്ച ആയി മാറിയിരുന്നു. ഇപ്പൊഴും അത്തിന്‍റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.   സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ അടുത്തിടെ തനിക്കെതിരെ ഉയര്‍ന്നു വരുന്ന പുതിയ ആരോപണങ്ങള്‍ക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ  വിശദീകരിക്കുകയുണ്ടായി. ഒരു സുഹൃത്തിൻ്റെ വീട്ടില്‍ അവരുടെ കുടുംബത്തിനൊപ്പം താമസിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് ഒരു മറുപടി എന്നോണം ആണ് ഈവര്‍ ഈ കുറിപ്പ് പങ്ക് വച്ചത്.    

താന്‍ ഇപ്പോള്‍ തനിച്ചാണ്, തനിച്ചു തന്നെ ഫൈറ്റ് ചെയ്ത് മുന്നോട്ട് പോകാനാണ് തന്‍റെ തീരുമാനം എന്നും ഇവര്‍ പറയുന്നു.  ഈ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും ഒരു സ്ത്രിയെ സംരക്ഷിക്കാന്‍ ഒരു പങ്കാളി വേണമെന്ന പൊതുബോധമാണ് മാറേണ്ടതെന്നൂ രഹ്ന ഫാത്തിമ സൂചിപ്പിച്ചു. ഇപ്പോള്‍ തനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല , തന്‍റെ കയ്യില്‍ വാടക കൊടുക്കാന്‍ പണം ഇല്ല,ജോലിയില്ല, കേസുകള്‍, മുന്നോട്ടുള്ള നിലനില്‍പ്പ് ഇതൊക്കെ കാരണം ഒരു സുഹൃത്തിൻ്റെ വീട്ടില്‍ അവരുടെ ഫാമിലിയുടെ കൂടെ ആണ് ഇപ്പോള്‍ താമസ്സിക്കുന്നത്. അത് തനിക്ക് വലിയൊരു അശ്വസ്സമാണെന്ന് രഹ്ന പറയുന്നു. തന്‍റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതെ കഴിയൂ. ഒരിയ്ക്കലും അത് ജീവിതകാലം മുഴുവന്‍ അല്ല, സ്വന്തമായി ഒരു വരുമാനം ഉണ്ടാകുന്നതു  വരെ മാത്രം ആയിരിയ്ക്കും അത്. 

ഒരു ജോലി കിട്ടാതെ ബുദ്ധിമുട്ടിയ  അവസ്ഥയില്‍ പലരുടെയും സഹായം തനിക്ക് ലഭിച്ചിട്ടുണ്ട്.  മുന്‍വിധികള്‍ ഇല്ലാതെ മുതലെടുപ്പ് നടത്താതെ കൂടെ നില്‍ക്കുന്നവരുടെ ഒപ്പം നില്‍ക്കാനാണ് തനിക്ക് താല്പര്യം. ഒരു സുഹൃത്തിനൊപ്പം ഒരു വീട്ടില്‍ താമസിച്ചാല്‍ അവരുടെ ജീവിതപങ്കാളി ആകും എന്ന രീതിയിലുള്ള വിലയിരുത്തല്‍ കാണുമ്ബോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളൂ.

തന്‍റെ  കുട്ടികളുടെ അച്ഛൻ്റെ സ്ഥാനം മറ്റാര്‍ക്കും കൊടുക്കാന്‍ താല്‍പ്പര്യപെടുന്നില്ല, അന്നും ഇന്നും Manoj K Sreedhar എന്ന വ്യക്തിയാണ് അവരുടെ അച്ഛന്‍. പക്ഷേ രഹന ഫാത്തിമ എന്ന വ്യക്തിക്കു തനിച്ച് മുന്നോട്ടു പോകാനാണ് താല്‍പ്പര്യം. ഇനി തനിക്ക് ഒരു പങ്കാളി ഉണ്ടായാല്‍, അത് സമൂഹ മാധ്യമത്തിലൂടെ എല്ലാവരെയും അറിയിയ്ക്കും. അവര്‍ കുറിച്ചു.

Leave a Reply

Your email address will not be published.