അച്ഛന്‍ അങ്ങനത്തെ ഒരാളല്ല ! ഭരത് ഗോപിയെക്കുറിച്ച് മുരളി ഗോപി.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റ് എടുക്കുമ്പോള്‍ ഒരിയ്ക്കലും ഭരത് ഗോപി എന്ന നടന്‍റെ പേര് പറയാതെ ആ പട്ടിക പൂര്‍ണമാകില്ല. മോഹന്‍ലാല്‍ ഉൾപ്പെടെയുള്ള മലയാളത്തിലെ ഒട്ടുമിക്ക നടന്മാരിലും ആ നടന്‍റെ സ്വധീനം ഉള്ളതായി നിരൂപകര്‍ പോലും പറഞ്ഞു കേള്‍ക്കാറുണ്ട്. ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയും സിനിമാ മേഘലയില്‍ വളരെ തിരക്കുള്ള നടനും തിരക്കഥാകൃത്തും ആണ്.  അടുത്തിടെ അദ്ദേഹം തന്‍റെ പിതാവിനെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ വിശദമായി പറയുകയുണ്ടായി.  തന്‍റെ  അച്ഛന്‍ അഭിനയിച്ച ചിത്രങ്ങള്‍ ആവര്‍ത്തിച്ചു കാണുന്ന ശീലം തനിക്കില്ലന്നു അദ്ദേഹം പറയുന്നു. താന്‍ ഒരു സിനിമ വളരെ ശ്രദ്ധിച്ചിരുന്നു കണ്ടാല്‍ അത് ആയിരം തവണ കാണുന്നതിനു തുല്യമാണ്. അച്ഛന് അസുഖം വരുന്നതിനു മുന്‍പ് ചെയ്ത മിക്ക സിനിമകളിലെയും ഓരോ കഥാപാത്രങ്ങളും തനിക്ക് ബൈഹാര്‍ട്ടാണ്, അത് ഒരിയ്ക്കല്‍ കണ്ടാല്‍ തന്നെ തന്‍റെ മനസ്സില്‍ കയറിപ്പറ്റും. മാത്രവുമല്ല അച്ഛനെ അനുകരിച്ചാല്‍ അത് വെറും അനുകരണം മാത്രമേ ആവുകയുള്ളൂ,അതൊരിക്കലും നടനമാകില്ല. ഒരിയ്ക്കലും അച്ഛൻ്റെ ചിത്രങ്ങളിലെ ട്രാക്ക് അല്ല തന്നെ സിനിമയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല, സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രശസ്തിയോ, അല്ലങ്കില്‍ അതില്‍ നിന്ന് ലഭിക്കുന്ന പണത്തിൻ്റെ വലുപ്പമോ അതൊന്നും കാട്ടിയല്ല അച്ഛന്‍ മക്കളെ വളര്‍ത്തിയതെന്ന് അദ്ദേഹം പറയുന്നു.

ഒരു നടനായതിന്‍റെ പേരില്‍ തന്‍റെ അച്ഛന്‍ ഒരിയ്ക്കലും പത്രാസില്‍ നടക്കുക്കയോ, ഒരു സിനിമാ തരത്തിൻ്റെ മകന്‍ എന്ന എന്ന രീതിയില്‍ മക്കളെ വളര്‍ത്തുകയോ ചെയ്തിട്ടില്ല. അച്ഛന്‍ അച്ഛൻ്റെതായ രീതിയില്‍ വളരെ നോര്‍മലായി  ജീവിച്ചിട്ടുള്ള വ്യക്തിയാണ്. മറ്റേത് ജോലിയെയും പോലെ ഒരു ജോലിയാണ് കലാസപര്യ എന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഭരത് ഗോപി എന്നും  മുരളി ഗോപി വിശദീകരിച്ചു.

Leave a Reply

Your email address will not be published.