വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങി ഉപനായകനും നായകനുമൊക്കെയായി തിളങ്ങി നില്ക്കുന്ന നടനാണ് ബിജു മോനോന്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം എങ്ങനെയായിരുന്നു എന്നു നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജോണ്സണ് മഞ്ഞളി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. ആദ്യ കാലങ്ങളില്‍ സീരിയലിലൂടെ ആയിരുന്നു ബിജു മേനോന്റെ തുടക്കം. എന്നാല്‍ തുടക്കത്തില്‍ അഭിനയിക്കാന്‍ മടിച്ച ബിജു പിന്നീട് സീരിയല്‍ രംഗത്തേക്ക് വന്ന കഥ ജോണ്സണ് പറയുകയുണ്ടായി.

ദൂരദര്‍ശനിലെ സീരിയലുകളിലൂടെ ആയിരുന്നു ബിജു അഭിനയ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ബിജു മേനോന്റെ പിതാവ് പിഎന്‍ ബാലകൃഷ്ണപിളളയും ഒരു നടന് ആയിരുന്നു. അങ്ങനെയാണ് താന്‍ ബിജു മേനോനെ അഭിനയിക്കാന്‍ വിളിക്കുന്നതെന്ന് ജോണ്സണ് പറയുന്നു.
എന്നാല്‍ ‘ചേട്ടന് വേറെ പണിയൊന്നും ഇല്ലെ, അതൊന്നും ശരിയാവില്ല, എന്നെ കൊണ്ട് ‘ എന്നായിരുന്നു ബിജുവിന്റെ മറുപടി. ബിജു മേനോന്റെ ജ്യേഷ്ഠനായ കണ്ണനെ വിളിച്ചോളൂ എന്നാണ് ബിജു അന്ന് ഒഴിവ് കഴിവ് പറഞ്ഞത്. അങ്ങനെ ചേട്ടനായ കണ്ണനെ വെച്ച് ഒരു സീരിയല്‍ 13 എപ്പിസോഡ് ചെയ്തുവെങ്കിലും അത് പ്രതീക്ഷിച്ച പോലെ നന്നായി വന്നില്ല. എന്നാല്‍ താന്‍ പിന്നെയും ബിജുവിൻ്റെ പിറകെ നടന്ന് രണ്ട് എപ്പിസോഡില്‍
അഭിനയിപ്പിച്ചു.

ചില വ്യക്തികളെ കാണുമ്പോള്‍ ‘ഇവന് കയറിപോവുമെന്ന്’ ഒരു സ്പാര്‍ക്ക് വരുമെന്ന് അദ്ദേഹം പറയുന്നു. ബിജു മേനോനേ കണ്ടപ്പോഴും അങ്ങനെ തോന്നി എന്ന് ജോണ്സണ് കൂട്ടിച്ചേര്‍ത്തു. അവനില്‍ എന്തോ ഒരു സംഭവമുണ്ടെന്ന് തോന്നി. എന്നാല്‍ അത്തരക്കാര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാവില്ല. പിന്നീട് താന്‍ നിര്‍ബന്ധിപ്പിച്ചു ബിജുവിനെ സീരിയലുകളില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്ന് ജോണ്സണ് പറയുന്നു.