ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും രാജ്യാന്തര പ്രശസ്തി സ്വന്തമാക്കിയ കലാകാരിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ പ്രകടനം ആണ് പപ്രിയയ്ക്ക് അന്തര്‍ദേശീയ പ്രശസ്തി കൈ വരിക്കാന്‍ സഹായിച്ചത്. വിങ്കിങ് ബ്യൂട്ടി എന്നാണ് പ്രിയയെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പ്രിയയുടെ കണ്ണിറുക്കല്‍ വളരെ വേഗം കടല്‍ കടന്ന് പോയി. ഒരു ഗാനത്തിനിടയിലെ ഒന്നോ രണ്ടോ രംഗങ്ങള്‍ ലോകം മുഴുവന്‍ തരംഗമായി മാറി. പ്രിയ ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന താരമായി മാറി. ഇന്ന് പ്രിയയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ വളരെ ആകാംശയോടെയാണ് ഉറ്റു നോക്കുന്നത്. അടുത്തിടെ തനിക്ക് ഏറെ ഇഷ്ടമുള്ള ശീലത്തെക്കുറിച്ച് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അവര്‍ തുറന്നു സംസാരിച്ചു.

തനിക്ക് കുട്ടിക്കാലം തൊട്ടേ എഴുതുന്ന ശീലമുള്ളതായി പ്രിയ പറയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലം അല്ല. തന്റെ കുട്ടിക്കാലം മുതല്‍ കൂടെയുള്ള ശീലമാണ്. തന്റെ മനസ്സില്‍ തോന്നുന്നതെല്ലാം കുറിച്ചിടും. വ്യക്തിപരമായ ചിന്തകളും തോന്നലുകളുമൊക്കെ താന്‍ കുറിച്ചുവയ്ക്കാറുണ്ടെന്ന് പ്രിയ പറയുന്നു.

എന്നാല്‍ താന്‍ എഴുതിയതൊന്നും മറ്റുള്ളവരെ കാണിക്കാന്‍ ഒരിയ്ക്കലും തോന്നിയിട്ടില്ലന്നു പ്രിയ വ്യക്തമാക്കി. കാരണം ഉപയോഗിക്കുന്ന ഭാഷയുടെ കാര്യത്തില്‍ സംശയമുള്ളതുകൊണ്ടാണ് അത് പുറമെ കാണിക്കാത്തതെന്ന് പ്രിയ പറയുന്നു. എന്നാല്‍ തന്റെ വിദ്യാഭ്യാസ കാലത്ത് തന്നെ അധ്യാപകര്‍ എഴുതാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അവര്‍ തുടര്‍ന്നു. പഠനകാലത്തിനു ശേഷവും പ്രിയ എഴുത്ത് തുടരുകയാണ്. താന്‍ ഇപ്പൊഴും എഴുത്ത് തുടരുന്നുണ്ടെന്നും പിന്നീടെപ്പോഴെങ്കിലും ഇതൊക്കെ ചേര്‍ത്ത് വച്ച് ഒരു പുസ്തകം ഇറക്കണമെന്ന ആഗ്രഹമുണ്ടെന്നും പങ്ക് ആരാധകരോട് പങ്ക് വച്ചു.