ട്രോള്‍ അല്ല ; ഒടിയനു ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ !

ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വീ ഏ ശ്രീകുമാര്‍ മേനോന്‍ പുതിയ ചിത്രത്തിനൊരുങ്ങുന്നു. ബോളീവുഡിലാണ് ചിത്രം തയാറാകുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.  നീണ്ട 9
വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹിന്ദിയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രമുഖ ബോളീവുഡ് നടന്‍  രണ്‍ദീപ് ഹൂഡയും ഒരു പ്രധാന വേഷം  കൈകാര്യം ചെയ്യുന്നുണ്ട്. ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം മാപ്പിള ഖലാസികളുടെ കഥയാണ് പറയുന്നത്. ഇത്തരം ഒരു പ്രേമേയത്തില്‍ ബോളീവുഡില്‍ അധികം ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ല.  ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിക്കുന്നത് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസാണ്.  സെപ്തംബറില്‍ ആദ്യ വാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.  എന്നിരുന്നാലും ചിത്രത്തെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗികമായി ഒരു സ്ഥിരീകരവും വന്നിട്ടില്ല. ഒടിയന്‍ റിലീസ് ആയതിനു ശേഷം സമൂഹ മാധ്യമത്തില്‍ നിരവധി ട്രോളുകള്‍ ശ്രീകുമാര്‍ മേനോന്‍ ഏറ്റു വാങ്ങിയിരുന്നു. 

മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ച ഹിന്ദി ചിത്രം തേസ് ആണ്. ഈ ചിത്രം സംവിധാനം നിര്‍വഹിച്ചത് പ്രിയദര്‍ശന്‍ ആണ്. ഇതായിരുന്നു മോഹന്‍ലാല്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ട ബോളീവുഡ് ചിത്രം.   പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ ഗംഭീര വിജയത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന 12TH മാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗും പുരോഗമിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published.