മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരെന്നു ചോദ്യം ? അപ്രതീക്ഷിതമായ ഉത്തരം നല്കി മാധു

മാധു എന്ന നടി മലയാളി ആണെന്ന് വിശ്വസ്സിച്ചിരിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.  ഇപ്പൊഴും പലര്‍ക്കും അറിയില്ല ഇവര്‍ ഒരു തെലുങ്കാന സ്വദേശി ആണെന്ന്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ഈ നടിയുടെതായുണ്ട്.

അമരം, സദയം, കുട്ടേട്ടന്‍, തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ഇവര്‍  മലയാളികളുടെ ഹൃദയത്തില്‍ പണ്ടെങ്ങോ കയറിക്കൂടിയതാണ്. എന്നാല്‍ പാതി വഴിക്ക് വച്ച് സിനിമാ ജീവിതത്തോട് വിട പറഞ്ഞെങ്കിലും മലയാളിയുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒരുപിടി മികച്ച വേഷങ്ങള്‍ മാധുവിന്‍റേതായിട്ടുണ്ട്. തന്‍റെ വിവാഹ ശേഷം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി  ഇവര്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ അത്തരം ഒരു ഇടവേളയെടുത്ത തന്‍റെ തീരുമാനം തെറ്റായിപ്പോയി എന്നു മാധു മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു സ്വകാര്യ യൂ ടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മലയാളത്തിലെ തന്‍റെ ഇഷ്ട നടനെക്കുറിച്ചും പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ചും മാധു പറയുകയുണ്ടായി.  

ഏവരും പ്രതീക്ഷിച്ചപോലെ തന്നെ തന്‍റെ ഏറ്റവും മികച്ച ചിത്രമായി മാധു തിരഞ്ഞെടുത്തത് അമരം ആയിരുന്നു. ആ ചിത്രത്തിലെ രാധ എന്ന കഥാപാത്രം തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണെന്നും അവര്‍ പറയുന്നു.   എന്നാല്‍ തനിക്ക് കൂടുതലും തമിഴ് സിനിമകള്‍ ചെയ്യാനാണ്  താല്‍പര്യമെങ്കിലും പലപ്പോഴും തനിക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുക മലയാളത്തില്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

അതുപോലെ മലയാളത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരെന്ന ചോദ്യത്തിന് സുരേഷ്‌ ഗോപി എന്നായിരുന്നു താരത്തിന്‍റെ മറുപടി. കൂടാതെ  യുവതാരങ്ങളായ ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരോടൊക്കെ ഒപ്പം  അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും മാധു പറഞ്ഞു.

Leave a Reply

Your email address will not be published.