ഇനീ അഭിനയലോകത്തേക്കില്ല ! അമ്പിളി ദേവി

സ്കൂള്‍ കലോത്സവത്തിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്ന താരമാണ്  അമ്പിളി ദേവി. തന്‍റെ ബാല്യവും കൌമാരവും ക്യാമറയ്ക്ക് മുന്നില്‍ ജീവിച്ചു തീര്‍ത്ത അപൂര്‍വം കലാകാരിമാറില്‍ ഒരാളാണ് അവര്‍. ഒരു കാലത്ത് മഞ്ജു വാരിയര്‍ പോലെയോ ദിവ്യ ഉണ്ണി പോലെയോ ചലച്ചിത്രമേഖലയില്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് സിനിമാ ലോകത്തുള്ളവര്‍ പോലും വിശ്വസ്സിച്ചിരുന്ന നടിയാണ് അമ്പിളി ദേവി. തന്‍റെ വെള്ളിത്തിരയഇലെ ജീവിതം വളരെ ഗംഭീരമായി തുടങ്ങിയെങ്കിലും തിരശീലക്കു മുന്നില്‍  വേണ്ടത്ര വിജയം കൊയ്യാന്‍ ഈ കലാകാരിക്ക് കഴിഞ്ഞില്ല.

എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി അമ്പിളി ദേവി വാര്‍ത്തകളില്‍ ഇടം പിടിച്ചത് അവരുടെ വ്യക്തി ജീവിതത്തില്‍ പറ്റിയ ചില താളപ്പിഴകള്‍ മൂലമാണ്. ക്യാമറാമാന്‍ ആയിരുന്ന ജോയലിനെ ആയിരുന്നു അമ്പിളി ആദ്യം വിവാഹം കഴിച്ചതെങ്കിലും ആ ബന്ധം വൈകാതെ  ശിഥിലമാവുകയായിരുന്നു. ആദ്യ ബന്ധത്തിലേ പരാജയത്തിന് ശേഷം   സീരിയല്‍ നടനായ ആദിത്യ ജയനെ അമ്പിളി രണ്ടാമത് വിവാഹം കഴിച്ചെങ്കിലും അതും അധിക നാള്‍ നീണ്ടു പോയില്ല. കൂടാതെ ഇവര്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ മറ നീക്കി പുറത്തു വരികയും അതൊക്കെ വലിയ വിവാദങ്ങള്‍ക്ക് വഴിവക്കുകയും ചെയ്തു.  ഇപ്പൊഴും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഇതിനിടെയാണ് താന്‍ ഇനീ  അഭിനയലോകത്തേക്കില്ലന്നു സൂചന ഇവര്‍ നല്കിയിരിക്കുന്നത്. തൻ്റെ ചെറിയ കുട്ടിയെയും കൊണ്ട് നിലവിലത്തെ സാഹചര്യത്തില്‍ അഭിനയിക്കാന്‍ പോകാന്‍ എളുപ്പമല്ലെന്നും അമ്പിളി പറയുന്നു. തന്‍റെ കുട്ടിയുടെ സുരക്ഷ കൂടി മുന്‍ നിര്‍ത്തിയാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് അമ്പിളി പറയുന്നു.

ഇതിനിടെ ഇത്തവണ തങ്ങള്‍ക്ക് ഓണാഘോഷം ഉണ്ടായിരുന്നില്ലന്നും  തന്‍റെ അമ്മാവനും, അച്ഛൻ്റെ സഹോദരനും മരിച്ചതിന്‍റെ ആണ്ടായതുകൊണ്ടാണ് തങ്ങള്‍ ഓണാഘോഷം മാറ്റി വച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.