ഇന്നും കേരളത്തിലെ പൊതുസമൂഹം ഒരു കയ്യകലം പാലിച്ച് അകറ്റി നിര്‍ത്തുന്ന സമൂഹമാണ് ട്രന്സ്ജെന്റെര്സ്. ഇവരെക്കുറിച്ചുള്ള പൊതു സമൂഹത്തിന്റെ അപക്വമായ ധാരണയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ അതില്‍ ഇനിയും മാറ്റങ്ങള്‍ സംഭവിക്കേണ്ടത് അനിവാര്യമാണ്. ഈ ഭൂമി അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന സാമാന്യ ബോധം നമ്മുടെ സോ കാള്‍ഡ് സോസ്സൈറ്റി അർജ്ജിച്ചെടുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇന്ന് മുഖ്യ ധാരയില്‍ ഇവരില്‍ ചിലരെങ്കിലും സാധാരണ മനുഷ്യരെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നത് അശ്വസ്സമാണ്.

ഇവരില്‍ പ്രമുഖയാണ് സെലിബ്രറ്റി മെക് അപ് ആര്‍ട്ടിസ്റ്റ് ആയ രഞ്ജി രഞ്ജിമാര്‍. താന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അടുത്തിടെ അവര്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതിനൊരു ആന്റി ക്ലൈമാക്സ് കൂടിയുണ്ട്. അന്ന് രണ്ടു രൂപ തന്ന് തന്നെ ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും വര്‍ഷങ്ങള്‍ക്ക് ശേഷം നാല്പതു ലക്ഷം രൂപയ്ക്ക് താന്‍ വാങ്ങിയതായും രഞ്ജു ഒരു മാഗസീന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ വര്‍ഷാവസാന പരീക്ഷ എഴുതാന്‍ രണ്ടു രൂപ ഫീസ് കൊടുക്കാന്‍ പോലും തന്റെ വീട്ടുകാരുടെ പക്കല്‍ അന്ന് ഉണ്ടായിരുന്നില്ല. വീടിനടുത്തുള്ള ഒരാളോട് സഹായം ചോദിച്ചു. അയാള്‍ തനിക്ക് പണം തന്നെങ്കിലും തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു. ശരിക്കും എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ലന്നു അവര്‍ പറയുന്നു.

എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് താന്‍ മനസ്സിലാക്കിയത് രണ്ടു രൂപയ്ക്ക് പകരം കൊടുക്കേണ്ടി വന്നത് വല്ലാതെ കൂടിപ്പോയെന്ന്. എന്നാല്‍ അന്ന് തന്നെ ദ്രോഹിച്ച ആളുടെ വീടും സ്ഥലവും താന്‍ പിന്നീട് നാല്പതു ലക്ഷം രൂപ മുടക്കി വാങ്ങിയെന്ന് രഞ്ജു പറയുന്നു. നന്നേ ചെറിയ പ്രായം തൊട്ട് ശാരീരികമായി തന്നെ പലരും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതായി ഇവര്‍ ഓര്‍ക്കുന്നു.