ലൈക്കും ഷെയറും ചെയ്യാതെ വായിക്കാനുള്ളത് !! ഇനീ അഥവാ നിങ്ങളിത് വായിച്ചാല്‍പ്പോലും ലൈക്കോ ഷെയറോ ഷെയര്‍ ചെയ്യില്ല ! ഉറപ്പ്.. !!

സ്വകാര്യഭാഗങ്ങളിലെ രോമം ബ്ലെയിഡ് ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്ന  സ്ത്രീകളും പുരുഷന്മാരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.  എന്തെന്നാല്‍ നമ്മുടെ സ്വകാര്യ ഭാഗങ്ങള്‍ വളരെ സൂക്ഷിച്ച് മാത്രം ഷേവ് ചെയ്യേണ്ടവയാണ്. അല്ലാത്ത പക്ഷം ചൊറിച്ചിലും  ഇന്‍ഫക്ഷനും ഉണ്ടാകാന്‍ കാരണമാകും. ചര്‍മ്മം അനുസരിച്ച് ഷേവിങ്ങ് രീതി മാറ്റണം.  ഇത് എങ്ങനെയാണെന്ന് നോക്കാം…

ഉറപ്പായും സ്വകാര്യ ഭാഗം ഷേവ് ചെയ്യുന്നതിന് മുന്‍പ് 5 മിനിറ്റ് നേരമെങ്കിലും ആവി പിടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ  സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങളും ആ ഭാഗത്തെ ചര്‍മ്മവും കൂടുതല്‍ മൃദുവാകാന്‍ സഹായിക്കും.

പുതിയതോ മൂര്‍ച്ച ഉള്ളതോ ആയ ഷേവിങ്ങ് സ്റ്റിക് ഉപയോഗിക്കുക. മൂര്‍ച്ച കുറഞ്ഞ ബ്ലെയിഡ് ആണെങ്കില്‍ രോമങ്ങള്‍ വൃത്തിയായി കളയാന്‍ കഴിഞ്ഞുവെന്ന് വരില്ല, മാത്രവുമല്ല ചര്‍മ്മത്തില്‍ ഇന്‍ഫക്ഷന്‍സ് ഉണ്ടാകാനും ഇത് കരണമാകും. 

ഷേവിംഗ് ക്രീം ഉപയോഗിച്ചു തന്നെ ഷേവ് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക. സോപ്പ് കഴിവതും ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ പ്രൈവറ്റ് പാര്ട്ട്സിലെ രോമങ്ങള്‍ നീളം കൂടിയതാണെങ്കില്‍ കഴിവതും ട്രിം ചെയ്തു കളയുക. 

നീളം കൂടിയ രോമങ്ങള്‍ ട്രിം ചെയ്യാതെ നേരിട്ടു ഷേവ് ചെയ്യുമ്പോള്‍ ഒന്നിലധികം തവണ ഷേവ്  ചെയ്യേണ്ടതായി വരും. ഇത് ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാകാന്‍ കാരണമാകും.   

ഒരു കാരണവശാലും ഷേവിങ്ങ് സ്റ്റിക്ക് ബലമായി പ്രസ് ചെയ്യ്ത് ഷേവ് ചെയ്യരുത്, അത് സ്കിന്നിന്  ദോഷകരമാണ്. രോമം കൂടുതലുണ്ടെങ്കില്‍ ആ  ഭാഗം പതിയെ ഷേവ് ചെയ്യാന്‍ ശ്രമിക്കുക.

Leave a Reply

Your email address will not be published.