“പരസ്പരം പ്രൊപ്പോസ് ചെയ്യാതെ കമുകീ കാമുകന്മാരായ വ്യക്തികളാണ് തങ്ങള്‍”

വിനീത് ശ്രീനിവാസന്‍റെ ഏറ്റവും മികച്ച കണ്ടെത്തലുകളില്‍ ഒന്നായിരുന്നു   നിവിന്‍ പോളി എന്ന കലാകാരന്‍.  2010 ല്‍ പുറത്ത് ഇറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി ആദ്യമായി സിനിമയിലേക്കെത്തുന്നത്. ചിത്രത്തില്‍ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിച്ചത്. ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി.   ഇന്ന് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് നിവിന്‍. വ്യക്തി ജീവിതത്തിലും കറ പുരളാതെ മുന്നോട്ട് കൊണ്ട് പോകുന്ന വ്യക്തിയാണ് അദ്ദേഹം മികച്ച ഒരു കുടുംബസ്ഥന്‍ കൂടിയാണ്.

നിവിന്‍റേത് ഒരു പ്രണയ വിവാഹം ആയിരുന്നു. തന്‍റെ സഹപാഠിയായിരുന്ന  റിന്നയെ ആണ് നിവിന്‍ വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2011ല്‍ ഇരുവരും വിവാഹിതരായത്. കോളേജ് കാലത്ത് തുടങ്ങിയ ബന്ധമായിരുന്നു ഇവരുടേത്. ഇവര്‍ തങ്ങളുടെ 11 ആം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ”ഒന്നായതിന്റെ 11 വര്‍ഷം” എന്ന് കുറച്ച്‌ കൊണ്ടാണ് റിന്നയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നിവിന്‍ നേര്‍ന്നത്. കൂടാതെ ഒരുമിച്ചുള്ള ഒരു ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ നിരവധി പേര്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ദാവീദ്, റോസ് ട്രീസ എന്നിവരാണ് മക്കള്‍.

ഫിസാറ്റില്‍ എന്‍ജിനിയറിങ് പഠന കാലത്താണ് നിവിനും റിന്നയും പ്രണയത്തിലാകുന്നത് . ഇവര്‍ ആദ്യം സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് ഈ സൗഹൃദം പ്രണയത്തിന് വഴി മാറുകയായിരുന്നു. പരസ്പരം പ്രൊപ്പോസ് ചെയ്യാതെ കമുകീ കാമുകന്മാരായ വ്യക്തികളാണ് തങ്ങളെന്ന് നിവിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇവരുടെ  സൗഹൃദം ഒരു പ്രത്യേക  ഘട്ടത്തില്‍ പ്രണയമായി മാറുകയായിരുന്നു.

ഒരു മികച്ച  ജോലി ഉപേക്ഷിച്ചിട്ടാണ് നിവിന്‍ സിനിമയില്‍ എത്തുന്നത്. ഈ സമയം നിവിന് പരിപൂര്‍ണ്ണ പിന്തുണ  നല്കിയത് റിന്ന ആയിരുന്നു. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ് പുറത്ത് ഇറങ്ങിയതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. തന്‍റെ കരിയറില്‍ ഏറ്റവും അധികം പിന്തുണ നല്കിയത് ഭാര്യ റിന്ന ആണെന്ന് നിവിന്‍ പറയുന്നു.

Leave a Reply

Your email address will not be published.