പൊതു താല്പര്യമുള്ള വിഷയങ്ങളില്‍ മുഖം നോക്കാതെ അഭിപ്രായം പറയുന്ന കലാകാരനാണ് ഹരീഷ് പേരടി. കുറച്ചു കൂടി തെളിച്ചു പറഞ്ഞാല്‍ അദ്ദേഹം ഇടപെടാത്ത ഒരു സമകാലീക വിഷയങ്ങളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ജനാധിപത്യ രാജ്യത്തില്‍ ഒരു പൌരന് ചെയ്യേണ്ട കടമ അദ്ദേഹം ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം. അഭിപ്രായങ്ങളും വിരുദ്ധാഭിപ്രായവും ചേര്‍ന്നതാണ് ജനാധിപത്യത്തിന്റെ സൌന്ദര്യം. പക്ഷേ നിര്‍ഭാഗ്യവശാല്‍ പല കലാകാരന്മാരും പലപ്പോഴും മൌനം ഭജിക്കറാണ് പതിവ്.

അടുത്തിടെ ജോണ്‍ ബ്രിട്ടാസ് നടത്തിയ ഒരു അഭിപ്രായ പ്രകടനം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ച ആയിരുന്നു. മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചു. ഇപ്പോഴിതാ ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ട് എന്ന് ബ്രിട്ടാസ് പറഞ്ഞത്തില്‍ ശരിയുണ്ടെന്ന് അദ്ദേഹം പറയുന്നു. അത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല, മറിച്ച് പ്രിയദര്ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്. കുഞ്ഞാലിമരക്കാര്‍ കേരളത്തില്‍ നല്ല പടമല്ല, എന്നാല്‍ ഇന്ത്യയില്‍ ഇത് നല്ല പടമാണ് എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കണം, കാരണം മമ്മൂട്ടിയും പ്രിയദര്‍ശനും രാഷ്ട്രീയം ഉറക്കെ പറയാത്തവരാണ്.എന്നിട്ടു കൂടി കേന്ദ്ര സംസ്ഥാന വ്യത്യാസമില്ലാതെ ഇവരുടെ രണ്ടു പേരുടെയും രാഷ്ട്രീയം കണ്ടുപിടിക്കാന്‍ വിദഗ്ദ സമതിയുണ്ടെന്ന് പറയാന്‍ ബ്രിട്ടാസിനെ പോലെ വേറെ ആര്‍ക്കാണ് യോഗ്യതയുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. സത്യം പറയുന്നവനാണ് സഖാവ് . പക്ഷെ അത് ഏക പക്ഷിയമായ അര്ദ്ധസത്യമാവരുത്. രാഷ്ട്രീയം ഉറക്കെ പറയുന്നവരുടെ സ്ഥിതി പ്രത്യേകിച്ചു പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് തന്റെ എല്ലാ നാടകങ്ങളും സിനിമകളും കഴിഞ്ഞാല്‍ താന്‍ സ്വയം ഒരു സോപ്പുപെട്ടി ഏറ്റു വാങ്ങുന്നതെന്നും അദ്ദേഹം ഫെയിസ് ബുക്കില്‍ കുറിച്ചു.