സര്‍ഗത്തിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടനാണ് മനോജ് കെ ജയന്. ഒരു സംഗീത പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും എത്തിയ അദ്ദേഹം മികച്ച ഗായകന് കൂടിയാണ്. മലയാളത്തിലെ ക്ലാസ്സിക് ഹിറ്റുകള്‍ സൃഷ്ടിച്ച സംഗീത സംവിധായകനായ ദേവരാജന്‍ മാസ്റ്ററുടെ ഒരു ഗാനം താന്‍ ഇപ്പോള്‍ പൊതു വേദിയില്‍ പാടാത്തതിനെക്കുറിച്ച് രസ്സകരമായ ഒരു അഭിപ്രായം മനോജ് കെ. ജയന് പങ്ക് വയ്ക്കുകയുണ്ടായി. തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണെങ്കിലും വേദികളില്‍ ആലപിക്കാത്തതിനെക്കുറിച്ച് ആയിരുന്നു അദ്ദേഹം സംസാരിച്ചത്. 1995ല്‍ പുറത്തിറങ്ങിയ അഗ്രജന് എന്ന ചിത്രത്തിലെ ‘ഉര്‍വ്വശീ നീയൊരു വനലതയായ്’ എന്ന ഗാനത്തെ കുറിച്ചാണ് മനോജ് കെ. ജയന് പറയുന്നത്.

മിക്കപ്പോഴും തന്റെ സൗഹൃദ സദസ്സുകളില്‍ ദേവരാജന്‍ മാഷിനെ അനുസ്മരിക്കുമ്പോള്‍ താന്‍ കൂടുതലായും പാടിയിരുന്നത് താന്‍ തന്നെ ലീഡ് റോള്‍ ചെയ്ത അഗ്രജനിലെ ഗാനമാണ്. അതേ ചിത്രത്തിലെ തന്നെ ഏറ്റവും സൂപ്പര്‍ ഹിറ്റ് ആയ ഒരു ഗാനമായിരുന്നു നെടുമുടി വേണു പാടി അഭിനയിച്ച ‘ഏതോ യുഗത്തിൻ്റെ സായംസന്ധ്യയില്‍’ എന്നത്.
എന്നാല്‍ ആ ചിത്രത്തില്‍ താന്‍ പാടി അഭിനയിച്ച മറ്റൊരു ഗാനം
ഉള്ളതുകൊണ്ടു ആ പാട്ടായിരുന്നു മിക്കപ്പോഴും പാടിയിരുന്നത്. ഇപ്പോള്‍ അത് പാടാത്തതിനുള്ള പ്രധാന കാരണം അതിലെ വരികള്‍ തന്നെ ആണെന്ന് അദ്ദേഹം പറയുന്നു. ഉര്‍വ്വശീ എന്ന് തുടങ്ങുന്ന പാട്ട് ഇപ്പോള്‍ താന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോയെന്ന് മനോജ് കെ ജയന് ചോദിക്കുന്നു. പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു ട്രോളന്മാര് പരിഹസിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു.
അതൊരു നിരുപദ്രാവകരമായ തമാശയെങ്കില്‍ കൂടി തൻ്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് സ്വയം ആ പാട്ട് പാടേ വേണ്ടെന്നു വച്ചുവെന്ന് മനോജ് കെ ജയന് പറയുന്നു. ദേവരാജന്‍ മാഷിൻ്റെ ഗാനം പാടി അവതരിപ്പിക്കാന്‍ ലഭിച്ചത് സുവര്‍ണ്ണാവസരമാണെന്നും ഇപ്പോഴും വരികള്‍ മനഃപാഠമാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.