“മഞ്ചു വാരിയര്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് തനിക്കൊരു കാര്യം മനസ്സിലായത്” സംവിധായകന്‍

പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജു വാരിയരും  ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ വേഷം ആണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. രശ്മി പാടത്ത് എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ വേഷമാണ് മഞ്ജു വാരിയര്‍ ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തില്‍ മഞ്ജു വരിയര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് സംവിധായകനായ പ്രജേഷ് സെന്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.  

മഞ്ജുവുമൊന്നിച്ച് ഒരേ കാലഘട്ടത്തില്‍ ആയിരുന്നു താന്‍ സ്‌കൂള്‍ ജീവിതം നയിച്ചത്. എന്നാല്‍ കലോത്സവ വേദികളില്‍ മഞ്ജു സംസ്ഥാന തലം വരെ എത്തി മികച്ച പ്രകടനം കാഴ്ച്ച വച്ചപ്പോള്‍ തനിക്ക്  ജില്ലാതലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു. 

പിന്നീട് നേരെ സിനിമയിലെത്തിയ മഞ്ചു വാരിയരുടെ ചിത്രങ്ങള്‍  കണ്ടുകൊണ്ടാണ് വളര്‍ന്നത്. അത്തരത്തിലുള്ള ഒരു അസാമാന്യ അഭിനേത്രി തന്‍റെ കഥ കേള്‍ക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്യുന്നത് വളരെ അധികം ആകാംശ ഉണ്ടാക്കുന്ന കാര്യമാണെന്ന് പ്രജേഷ് തുടര്‍ന്നു. 

എന്നാല്‍ മഞജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് ആ നടിയുടെ മാഹാത്മ്യം വ്യക്തമായി മനസിലായാതെന്ന് അദ്ദേഹം പറയുന്നു.   മഞ്ജുവിന് യാതൊരു തരത്തിലുള്ള താരജാഡയുമില്ല. നമ്മുടെ മനസിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. മേരി ആവാസ് സുനോ എന്ന തന്‍റെ ഈ ചിത്രം പൂര്‍ണമായും സിങ്ക് സൗണ്ടിലാണ് ചിത്രീകരണം നടത്തിയത്. മാത്രവുമല്ല സിങ്ക് സൗണ്ടിനുവേണ്ടി തൻ്റെ  ശബ്ദത്തെ ഇത്രയേറെ കയ്യടക്കത്തോടെ ഉപയോഗിച്ച മറ്റൊരു ചിത്രവും മഞ്ചു ചെയ്തിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.