സുചിത്രയുടെ ആ കുറിപ്പ് ; അ​തി​നു ശേ​ഷം ഏ​പ്രി​ല്‍ 28 എ​ന്ന ദി​വ​സം ഞാ​ന്‍ മ​റ​ന്നി​ട്ടി​ല്ല.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിജയകരമായി കുടുംബ ജീവിതം നയിക്കുന്നവരാണ്. ഇക്കാര്യത്തില്‍ മലയാളത്തിൻ്റെ തരരാജാവായ മോഹന്‍ലാലും വ്യത്യസ്തനല്ല. എല്ലാ തിരക്കുകള്‍ക്കിടയിലും വളരെ സംതൃപ്തമായ ഒരു ഫാമിലി ലൈഫ് ആണ് അദ്ദേഹം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാല്‍ തന്‍റെ കുടുംബ ജീവിതത്തിലെ ഒരിയ്ക്കലും മറക്കാനാകാത്ത ഒരു സംഭവത്തെക്കുറിച്ച് ഒരിയ്ക്കല്‍ അദ്ദേഹം സംസാരിച്ചു.  

ഒരിയ്ക്കല്‍ ദു​ബാ​യി​ല്‍ ഒ​രു ഷൂ​ട്ടി​നാ​യി പോ​കു​ന്ന സ​മ​യ​ത്ത് മോഹന്‍ലാലിനെ യാ​ത്ര അ​യ​യ്ക്കാ​ന്‍ സു​ചി​ത്ര​യും കൂ​ടെ എത്തിയിരുന്നു. ​യാ​ത്ര​യാ​ക്കി പി​രി​ഞ്ഞ ശേ​ഷം ലോ​ബി​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ സു​ചി​ത്ര മോഹന്‍ലാലിനെ വി​ളി​ച്ചി​ട്ടു കൈ​യി​ലു​ള്ള ബാ​ഗി​ല്‍ ഒ​രു കാ​ര്യ​മു​ണ്ട് അ​തൊ​ന്നു നോക്കണം എ​ന്ന് പറഞ്ഞു.

അദ്ദേഹം ബാ​ഗ് തു​റ​ന്നു നോ​ക്കു​മ്പോ​ള്‍ അ​തൊ​രു സ​മ്മാ​ന​മാ​യി​രു​ന്നു. ഒ​രു മോ​തി​രം.​ അ​തി​ന്‍റെ കൂ​ടെ ഒ​രു ചെ​റി​യ കു​റിപ്പും ഉണ്ടായിരുന്നു. ആ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘ഇ​ന്ന് ന​മ്മു​ടെ വി​വാ​ഹ​വാ​ര്‍​ഷി​ക​മാ​ണ്.. ഇ​തെ​ങ്കി​ലും മ​റ​ക്കാ​തി​രി​ക്കൂ..’ സു​ചി​ത്ര​യു​ടെ വാ​ക്കു​ക​ള്‍ അ​ന്ന് തന്നെ വല്ലാതെ സ​ങ്ക​ട​പ്പെ​ടു​ത്തിയെന്ന് മോഹന്‍ലാല്‍ പറയുന്നു. മറ്റുള്ളവരെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​യി ചില തിയ​തികള്‍ ഓ​ര്‍​ത്തു​വ​ച്ചു വി​ഷ് ചെ​യ്യു​ന്ന ആ​ള​ല്ല താനെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. പ​ക്ഷെ ഇ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണ്. ഇതൊന്നും ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ന്ന ഒരാ​ളാ​ണ് താനെന്ന് തോ​ന്നി.

ഈ ​ദി​വ​സ​മെ​ങ്കി​ലും മ​റ​ക്കാ​തി​രി​ക്കു എ​ന്ന് സു​ചി​ത്ര പ​റ​ഞ്ഞ​ത് വല്ലാതെ
വി​ഷ​മി​പ്പി​ച്ചു. ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ എ​ന്ന​ത് വ​ലി​യ കാ​ര്യ​ങ്ങ​ളേ​ക്കാ​ള്‍ പ്ര​ധാ​നപ്പെട്ട കാര്യമാണെന്ന് അന്ന് തനിക്ക് മ​ന​സി​ലാ​യെന്ന് അദ്ദേഹം പറയുന്നു. പിന്നീടൊരിക്കലും ഏ​പ്രി​ല്‍ 28 എ​ന്ന ​വി​വാ​ഹ ദി​വ​സം മ​റ​ന്നി​ട്ടി​ല്ല. ജീ​വി​ത​ത്തി​ല്‍ വ​ലി​യ തി​രി​ച്ച​റി​വ് ഉ​ണ്ടാ​ക്കി​യ ദി​വ​സ​മാ​യി​രു​ന്നു അ​ത്. ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​തി​രി​ക്ക​രു​ത് എ​ന്ന്  മ​ന​സി​ലാ​ക്കി.

Leave a Reply

Your email address will not be published.