മലയാളികള്‍ക്ക് വളരെയേറെ പ്രിയപ്പെട്ട കലാകാരിയാണ് വിന്ദുജ മേനോന്. ടീ കെ രാജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച പവിത്രം എന്ന ചിത്രത്തിലെ മോഹന്‍ലാലിൻ്റെ കുഞ്ഞനുജത്തിയായി എത്തി എല്ലാവരുടെയും പ്രിയങ്കരിയായി വിന്ദുജ വളരെ വേഗം മാറി. തുടര്‍ന്നു നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പവിത്രം തന്നെയാണ് വിന്ദുജയുടെതായി നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം.

ചിത്രം 1994ലാണ് പവിത്രം തീയറ്ററില്‍ എത്തുന്നത്. ഈ ചിത്രത്തിലെ
മോഹന്‍ലാലിന്റെ ചേട്ടച്ഛനും വിന്ദുജയുടെ മീനാക്ഷിയും മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
വീണ്ടും വിന്ദുജ മേനോന് ആദ്യമായി അഭിനയിക്കുന്നത് ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന ചിത്രമാണ്. പ്രിയദര്ശന് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. തുടര്‍ന്ന് മലയാളത്തിലെ മിക്കവാറും എല്ലാ ടെക്നീഷ്യന്മാരുടെയും താരങ്ങളുടെയും ചിത്രത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചു.
പിന്നീട് വിവാഹ ശേഷം സിനിമയില്‍ താല്ക്കാലികമായ ഇടവേള എടുക്കുകയുണ്ടായി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്ത് വീണ്ടും സിനിമയില്‍ സജീവമായി. അതേസമയം ഒരഭിമുഖത്തില്‍ വിന്ദുജ പറഞ്ഞത് സമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയി മാറിയിരുന്നു. കമലദളത്തില്‍ മോനിഷ ചെയ്ത മാളവിക എന്ന കഥാപാത്രം ചെയ്യേണ്ടത് താനായിരുന്നു എന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല എന്നും വിന്ദുജ പറയുകയുണ്ടായി.
പിന്നീട് പവിത്രത്തിൻ്റെ ലൊക്കേഷനില്‍ എത്തുമ്പോള്‍ ഇതേക്കുറിച്ച് മോഹന്‍ലാല്‍ എന്തെങ്കിലും പറയുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് മോഹന്‍ലാല്‍ അതേക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലന്നു അവര്‍ തുടര്‍ന്നു. പവിത്രം സിനിമയുടെ സമയംമുതല്‍ താന്‍ ചേട്ടച്ഛാ എന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. താന്‍ ഒരിക്കലും ലാലേട്ടാ എന്നോ ലാല്‍ സാറെണോ വിളിക്കാറില്ലെന്നും വിന്ദുജ പറയുന്നു.