“പ്രായത്തിൻ്റെ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകുമെങ്കിലും മോഹന്‍ലാലിന് പ്രണയിക്കാന്‍ പ്രായം ഒരു പ്രശ്നമല്ല” മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പറയുന്നു..

മലയാളത്തിലെ ലക്ഷണമൊത്ത പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമകളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് ജിബു ജേക്കബ് സംവിധാനം നിര്‍വഹച്ചു  ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ. ജിബു ജേക്കബിന്‍റെ ആദ്യ സംവിധാന സംരഭം ആയിരുന്നു ഈ ചിത്രം. നിശബ്ദമായി വന്ന് മലയാളത്തിലെ ബോക്സ് ഓഫീസ്സില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. വെള്ളിമൂങ്ങയുടെ വമ്പന്‍ വിജയത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും  ജിബു ജേക്കബ് സംവിധാനം ചെയ്തു.

എന്നാല്‍ മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യമായിട്ടാണ് കരുതുന്നതെന്ന്  അദ്ദേഹം പറയുന്നു. താന്‍ ആ പ്രോജക്ടിലേക്ക് എത്തുന്നത് മോഹന്‍ലാല്‍ വഴി ആണെന്ന് അദ്ദേഹം പറയുന്നു.   

‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍  എന്ന ചിത്രത്തിന്‍റെ സംവിധായകനായി തന്നെ തീരുമാനിച്ചത് മോഹന്‍ലാല്‍ തന്നെ ആണെന്ന് അദ്ദേഹം പറയുന്നു. തന്‍റെ രണ്ടാമത്തെ സിനിമ തന്നെ മോഹന്‍ലാലിനെപ്പോലെ ഒരു നടനെ നായകനാക്കി ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമാണ്. കുറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ ചെയ്ത ഫാമിലി ഡ്രാമയാണ് ചിത്രമാണ് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍.’ ഓരോ ദിവസവും വളരെ രസകരമായ അനുഭവങ്ങളായിരുന്നു സിനിമയുടെ സെറ്റിലെന്നും തുടക്കം മുതല്‍ അവസാനം വരെ മോഹന്‍ലാല്‍ കൂടെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. 

പ്രായത്തിൻ്റെ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകുമെങ്കിലും മോഹന്‍ലാലിന്  പ്രണയം കാണിക്കാനോ അല്ലെങ്കില്‍ മുഖത്ത് മറ്റെന്തെങ്കിലും ഭാവത്തിനോ ഒരു കുറവും തോന്നിയിട്ടില്ല. ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ റിയലിസ്റ്റിക്ക് ആകുകയാണ് മോഹന്‍ലാലിന്‍റെ അഭിനയമെന്നും ഒരു സ്വകാര്യ യൂ ടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍  ജിബു ജേക്കബ് പറയുന്നു.

Leave a Reply

Your email address will not be published.