“ആ ഒരു കാരണം കൊണ്ട് 55-ഓളം ചിത്രങ്ങളാണ് തനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്” മഞ്ജു വാണി.

എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിച്ച ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ ശ്രദ്ധ നേടിയ കലാകാരിയാണ് മഞ്ജുവാണി. സാജന്‍ പള്ളുരുത്തിക്കൊപ്പം ഇവര്‍ അഭിനയിച്ച മിക്ക രംഗങ്ങള്‍  ഇന്നും സോഷ്യമ് മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ എന്തുകൊണ്ടോ പിന്നീട് ഈ അഭിനയേത്രിയെ നമ്മള്‍ അധികം സിനിമകളിലൊന്നും തന്നെ കണ്ടിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് ഇവര്‍ തന്നെ വ്യക്തമാക്കി. സിനിമയിലെ ടൈപ്പ് കസ്റ്റിംഗ് ആണ് ഇതിന് കാരണമെന്ന് നടി പറയുന്നു.

 ഒരു വേഷം അഭിനയിച്ച്‌ ഫലിപ്പിച്ചാല്‍ പിന്നീട് തേടി വരുന്നതൊക്കെയും അത്തരം കഥാപാത്രങ്ങളാണെന്ന് ഇവര്‍ പറയുന്നു. ഒന്നുകില്‍ അത്തരം വേഷങ്ങളുടെ അനുകരണങ്ങളോ അതിന്‍റെ ചുവടു പിടിച്ചുള്ളവയോ ആയിരിയ്ക്കും. മറിച്ച്‌ ചിന്തിക്കുന്ന സംവിധായകര്‍ വളരെ വിരളമാണെന്ന് ഈ  കലാകാരി സൂചിപ്പിച്ചു.  

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം താന്‍ മറ്റ് രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിറ്റു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ താന്‍  ചെയ്ത ഉഡായിപ്പ് കാമുകി എന്ന ആ ക്യാരക്റ്റര്‍ പോലത്തെ 55ഓളം ചിത്രങ്ങളാണ് തനിക്ക് പിന്നീട്  വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളതെന്ന് അവര്‍ പറയുന്നു.  

പിന്നീട് ഒരു ഗസ്റ്റ് റോള്‍ ആണെങ്കില്‍പ്പോലും ആന അലറോടലറല്‍ എന്ന ചിത്രത്തില്‍  വ്യത്യസ്തമായ ഒരു ക്യാരക്റ്റര്‍ ആയിരുന്നു സംവിധായകനായ ദിലീപ് മേനോന്‍ തന്നത്. നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത് എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന ചിത്രത്തില്‍ മാലിനി എന്ന കഥാപാത്രം തന്ന മധുപാലിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലന്നു മഞ്ജു പറയുന്നു. തന്‍റെ സിനിമകളിലെ ഒരു വലിയ മാറ്റം ആയി ഈ വേഷങ്ങളെ കാണുന്നുവെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.