“അത് കൊണ്ടാണ് ആ നടന്‍ എന്നോടൊപ്പം സഹ സംവിധായകനായി നിന്നോട്ടേ എന്ന് ചോദിച്ചപ്പോൾ ‘നോ’ പറഞ്ഞത്” ലാല്‍ ജോസ്.

മലയാള സിനിമയില്‍ കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍ എന്നാണ് ആരാധകരും നിരൂപകരും ഒരേപോലെ പറയുന്നത്. മലയാള സിനിമയില്‍ ഒരു സൂപ്പര്‍ താരം എന്നതിലുപരി ഒരു മികച്ച നടനായി  ഉയര്‍ന്ന് വന്ന ഫഹദ് ഫാസിലിന് ഒരു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു  ഡയമണ്ട് നെക്ലസ്. ഈ ചിത്രത്തിനെക്കുറിച്ച് സംവിധായകനായ ലാല്‍ ജോസ് പറയുകയുണ്ടായി. 

ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ തന്നെ ഇതിലെ ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രം ഫഹദിനെക്കൊണ്ട് ചെയ്യിക്കാമെന്നു തീരുമാനിച്ചിരുന്നു. ചിത്രത്തിന്‍റെ  തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറത്തിനും ആ അഭിപ്രായത്തോട് യോജിപ്പായിരുന്നു. അന്ന് ഫഹദ് വലിയ നടനായിട്ടില്ല. എന്നാല്‍ ഫഹദില്‍ തനിക്ക് വല്ലാത്ത വിശ്വാസമുണ്ടായിരുന്നു. ഒരേ സമയം ഇന്നസന്‍സും, വില്ലനിസവും കൊണ്ട് വരാന്‍ കഴിയുന്ന ഒരു മികച്ച ആക്ടര്‍ ഫഹദില്‍ ഉണ്ടെന്ന് നേരത്തെ തന്നെ തിരിച്ചരിഞ്ഞിരുന്നു. അതുകൊണ്ടാണ് തന്നോടൊപ്പം ഒരു സഹസംവിധായകനായി കൂടെ നിന്നോട്ടെ എന്ന് ചോദിച്ച ഫഹദിനോട് താന്‍ നോ പറഞ്ഞതെന്ന് ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസിന്‍റെ തന്നെ ചിത്രമായ  നീലത്താമരയില്‍ ഫഹദ് ഡബ്ബ് ചെയ്തിട്ടുണ്ട്. ഡയമണ്ട് നെക്ലസ് ഫഹദ് ഫാസിലിനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കി. പൊതുവേ ഒരു നായക നടന് സിനിമയില്‍ ഉയര്‍ന്നു വരാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ ഒരു നായികയ്ക്ക് അത് പൊതുവേ എളുപ്പമാണ്. പുതിയ ഒരു നായികയെ അവതരിപ്പിച്ചാല്‍ സിനിമയ്ക്കുള്ളിലെ ആളുകള്‍ തന്നെ ശ്രദ്ധിക്കും. മിക്കപ്പോഴും സൗന്ദര്യം നോക്കിയാകും അവരെ സിനിമയില്‍ സെലക്‌ട്‌ ചെയ്യുക. എന്നാല്‍ നായക നടന്മാര്‍ക്ക് ഒരിക്കലും അങ്ങനെയൊരു പരിഗണന ലഭിക്കില്ലന്നും ലാല്‍ ജോസ് പര്‍യുന്നു. 

Leave a Reply

Your email address will not be published.