ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച ഋതു എന്ന ചലച്ചിത്രത്തിലൂടെയാണ് ആസിഫ് അലി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരുള്ള യുവനടനായി അദ്ദേഹം മാറി. പിന്നീട് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ആസിഫ് അലിയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു സണ്‍ഡേ ഹോളീഡേയ്. ജിസ് ജോയി ആയിരുന്നു ചിത്രം സംവിധാനം നിര്‍വഹിച്ചത്. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ച് സംവിധായകന് ഒരു ഓർമ പങ്ക് വയ്ക്കുകയുണ്ടായി.

ചിത്രത്തിൻ്റെ കഥ ഇഷ്ടമാകാതെയാണ് ആസിഫ് അലി ഈ സിനിമയില്‍ അഭിയിച്ചതെന്ന് അദ്ദേഹം പറയുന്നു. ശ്രീനിവാസന് അപര്‍ണ ബാലമുരളി തുടങ്ങി പ്രമുഖ താരങ്ങള്‍ അഭിനയിച്ചു വന്‍ വിജയമായി മാറിയ ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ജിസ് ജോയ് എന്ന സംവിധായകനെ മലയാള സിന്മയില് അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ഇത്. കൂടാതെ അദ്ദേഹത്തെ ഒരു ഹിറ്റ് സംവിധായി മാറ്റുന്നതില്‍ ചിത്രം നിര്‍ണായകമായ പങ്ക് വഹിച്ചു. എന്നാല്‍ തൻ്റെ കരിയറില്‍ വലിയ സക്സസ് ആയി മാറിയ ഈ ചിത്രത്തിന്റെ കഥ പറയുന്നതിനായി ആസിഫ് അലിയെ കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് ജിസ് ജോയ് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ കഥ ആസിഫിന് ഇഷ്ടപ്പെടാതെ ചെയ്തതായിരുന്നു. അത് തനിക്ക് മനസിലാവുകയും ചെയ്തു. കാരണം കഥ മുഴുവന്‍ പറഞ്ഞ ശേഷം ആസിഫ് അതിനെക്കുറിച്ച് സംസാരിക്കാതെ മറ്റെന്തൊക്കെയോ പറഞ്ഞു കൊണ്ടിരിന്നു. പിന്നീട് കഥ ഓക്കെ ആണോ എന്ന് ചോദിച്ചപ്പോള്‍ നീ ഒരു മോശം സിനിമ എടുക്കില്ല എന്ന് തനിക്ക് അറിയാമെന്ന് ആയിരുന്നു ആസിഫ് പറഞ്ഞതെന്ന് സംവിധായകന് പറയുന്നു. ആസിഫിൻ്റെ ഈ മറുപടിയില്‍ നിന്നു തന്നെ തനിക്ക് മനസ്സിലായിരുന്നു ആസിഫിന് കഥ ഇഷ്ടപ്പെട്ടിട്ടില്ലന്നു. അദ്ദേഹം പറയുന്നു.