കിടപ്പറയില്‍ ഉന്മേഷം വീണ്ടെടുക്കാം ? വെറും 3 മിനുട്ട് മതി; ഇങ്ങെനെ ചെയ്‌താൽ മതി.

ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗമാണെങ്കിലും ലൈംഗികതയെക്കുറിച്ചുള്ള പൊതു ചര്‍ച്ചകളും തുറന്ന വാദങ്ങളും ലജ്ജാകരമായാണ് നമ്മുടെ സമൂഹം വിലയിരുത്തിപ്പോരുന്നത്. കുടുംബ ജീവിതത്തിലെ ഒഴിച്ച് കൂടാനാകാത്ത ജീവപ്രക്രീയ ആണ് ഇതെന്ന ബോധ്യം ഉള്ളപ്പോള്‍ പോലും ഈ വിഷയം മാത്രം നമ്മള്‍ രഹസ്യമായി സൂക്ഷിക്കുന്നു. കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ ഒറ്റപ്പെട്ട സ്വരങ്ങള്‍ മാത്രമാണ്. ലൈംഗികാരോഗ്യ പ്രശ്നങ്ങള്‍ പലരും രഹസ്യമാക്കി വയ്ക്കാറാണ് പതിവ്.  കൂടുതലായും ഇത്തരം സംശയങ്ങള്‍ വരുമ്പോള്‍ സുഹൃത്തുക്കളില്‍ നിന്ന് അശാസ്ത്രീയമായ ഉപദേശങ്ങള്‍ തേടുകയും ചെയ്യും, ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും .  

എന്നാല്‍ ലൈംഗീകമായ ഉത്തേജനത്തിനും ഉണര്‍വിനും ചില വ്യായാമങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസ്സിക്കുമോ. ഇത്തരം ഒരു വ്യായാമത്തിന്‍റെ പേരാണ്  കെഗല്‍ വ്യായാമങ്ങള്‍. ലൈംഗിക വേളയില്‍ ചലിക്കുന്ന നിങ്ങളുടെ ഇടുപ്പിന് ചുറ്റുമുള്ള പേശികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ വ്യായാമം. ‘പെല്‍വിക് ഫ്ലോര്‍ വ്യായാമങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന കെഗല്‍ വര്‍ക്ക് ഔട്ടുകള്‍ മൂത്രസഞ്ചി നിയന്ത്രണത്തിനും മലവിസര്‍ജ്ജനത്തിനും സഹായിക്കുന്ന പേശികളെ ശക്തിപ്പെടുത്തുന്നു. 

1948ല്‍ അമേരിക്കന്‍ ഗൈനക്കോളജിസ്റ്റ് ആര്‍നോള്‍ഡ് കെഗല്‍ ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഏത് സാഹചര്യത്തിലും വളരെ എളുപ്പത്തില്‍ ഇത് ചെയ്യാന്‍ കഴിയും. നിങ്ങള്‍ ഇരിക്കുകയോ കിടക്കുകയോ ഡ്രൈവ് ചെയ്യുമ്പോഴോ ഒക്കെ ഇത് ചെയ്യാവുന്നതാണ്.  

ഈ വ്യായാമങ്ങള്‍ ലൈംഗിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതോടൊപ്പം ലൈംഗികാനുഭവം മെച്ചപ്പെടുത്താനും സഹായിക്കും. പെല്‍വിക് ഫ്ലോര്‍ പേശികള്‍ക്കുള്ള വ്യായാമം ചെയ്യുന്നത് നട്ടെല്ലിലേയ്ക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. അതുവഴി ലൈംഗികവേളയില്‍ രതിമൂര്‍ച്ഛയും ആനന്ദവും ഇരട്ടിയാക്കും. മാത്രവുമല്ല , ഉദ്ധാരണം, രതിമൂര്‍ച്ഛ, സ്ഖലനം തുടങ്ങിയ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന ബള്‍ബോസ്പോംഗിയോസസ് എന്ന പേശി വികസിപ്പിക്കാനും ശക്തിപ്പെടുത്താനും കാരണമാവുകയും ചെയ്യും. 

ശീഖ്ര സ്ഖലനം തടയാന്‍ കെഗല്‍ വ്യായാമങ്ങള്‍ സഹായിക്കും, ഇത് മൂത്രസഞ്ചിയുടെ നിയന്ത്രണം വര്‍ദ്ധിപ്പിക്കും. കെഗല്‍ വ്യായാമങ്ങളിലൂടെ നിങ്ങളുടെ പെല്‍വിക് ഫ്ലോര്‍ ശക്തിപ്പെടും. ഇത് നിങ്ങളുടെ മൂത്രസഞ്ചി നിയന്ത്രണവും സ്ഥിരതയും മെച്ചപ്പെടുത്തും.ഗര്‍ഭധാരണം പലപ്പോഴും സ്ത്രീകളുടെ പെല്‍വിക് ഫ്ലോര്‍ പേശികളെ ദുര്‍ബലപ്പെടുത്താറുണ്ട്. കെഗല്‍ വ്യായാമങ്ങള്‍ പെല്‍വിക് പേശികളെ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കും.

ഇനി എങ്ങനെയാണ് എ വ്യായാമം ചെയ്യുന്നതെന്ന് നോക്കാം. ആദ്യമായി ശരിയായ നിങ്ങളുടെ ലൈംഗീക അവയവത്തിന്‍റെ പെല്‍വിക് ഫ്ലോര്‍ പേശികളെ കണ്ടെത്തുക. നിങ്ങളുടെ പെല്‍വിക് ഫ്ലോര്‍ പേശികളെ തിരിച്ചറിയാന്‍, മൂത്രമൊഴിക്കുന്നത് നിര്‍ത്താനായോ ​ഗ്യാസ് പുറത്തേയ്ക്ക് വരുന്നത് തടയാനായോ ബലത്തില്‍ പിടിക്കുന്ന പേശികള്‍ അല്ലെങ്കില്‍  ലിംഗത്തെ ലംബമായി ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന പേശികളെ ചുരുക്കാന്‍ ശ്രമിക്കുക. ശരിയായ പേശികള്‍ ചുരുക്കുമ്പോള്‍ നിങ്ങളുടെ ഇടുപ്പ് ഉയര്‍ത്തുകയോ വലിക്കുകയോ ചെയ്യുന്നതായി തോന്നും. പെല്‍വിക് ഫ്ലോര്‍ പേശികളുടെ സങ്കോചം കുറച്ച്‌ സെക്കന്‍ഡ് പിടിക്കുക, പിന്നീട് റിലീസ് ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി ഈ ചലനം 10-15 തവണ, ദിവസത്തില്‍ മൂന്ന് പ്രാവശ്യം ഒരു സെറ്റ് എന്ന കണക്ക് ആവര്‍ത്തിക്കുക. ഈ വ്യായാമം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയോ വേദനയുണ്ടാക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ അവസാനിപ്പിക്കുക.

Leave a Reply

Your email address will not be published.