“അത് കാണുമ്പോള്‍ നമുക്ക് ദേഷ്യം വരുന്നില്ല, അതിന് കാണണം ഇതൊക്കെയാണ് ” ആണ് സിത്താര

വ്യവസ്ഥാപിതമായി പറഞ്ഞു കേള്‍ക്കുന്ന ഒരു പ്രയോഗം ആണ് മലയാളത്തനിമ. പ്രത്യേകിച്ച് മലയാള സിനിമാ നടിമാരുടെ രൂപഭംഗിയെ കുറിക്കാന്‍ എടുത്തുപയോഗിക്കുന്ന പദമാണിത്. എന്നാല്‍ വളരെ കുറച്ച് നടിമാരെക്കുറിച്ച് മാത്രമേ ഇത്തരം ഒരു പ്രയോഗം നടത്താറുള്ളൂ. നമ്മുടെ ഈ ജനറേഷനില്‍ ഇത്തരം ഒരു വിശേഷണം ചാര്‍ത്തിക്കിട്ടിയ നടിയാണ് ആണ് സിത്താര. പൊതുവേ മലയാളികള്‍ക്ക് ഇഷ്ടം തോന്നുന്ന ഒരു രൂപ ഭംഗിയാണ് ഈ യുവനടിക്കുള്ളത്. എന്നു കരുതി അനു സിത്താര വിമര്‍ശിക്കപ്പെടുന്നില്ലന്നു അര്‍ത്ഥമില്ല. സമൂഹ മാധ്യങ്ങളില്‍ സജീവ സാന്നിധ്യമായ ഇവര്‍ക്ക് ചിലപ്പോഴെങ്കിലും ചില കോണുകളില്‍ നിന്നും നെഗറ്റീവ് കമന്‍റുകള്‍ കേള്‍ണ്ടതായി വരാറുണ്ട്. ഇതേക്കുറിച്ച് ഒരവസരത്തില്‍ ഇവര്‍ പ്രതികരിക്കുകയുണ്ടായി.     

തടി കുറച്ചു സ്ലിം ആയി മാറിയ തൻ്റെ പുതിയ മാറ്റത്തെക്കുറിച്ച്‌ ഒരു സ്വകാരായ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അനു സിത്താര തുറന്നു പറയുകയുണ്ടായി. തടി കൂടുന്നതുമായി ബന്ധപ്പെട്ടു വരുന്ന മോശം അഭിപ്രായങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലന്നു അനു സിത്താര പറയുന്നു. പൊതുവേ സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്‍റ്സ് വായിക്കുന്നത് വളരെ കുറവാണ്. എന്നാല്‍ വായിക്കുന്ന അഭിപ്രായങ്ങള്‍ക്കൊക്കെ മറുപടി കൊടുക്കാറുണ്ട്. നെഗറ്റീവ് കമൻ്റ്  കണ്ടാല്‍ അത് തന്നെ ബാധിക്കാറില്ല, തന്നെ അറിയാത്ത ആരോ ഒരാള്‍ പറയുന്നു. ആരാണെന്ന് അറിയുക പോലുമില്ല. താന്‍  കാണാത്ത ഒരാള്‍ എവിടെയോ ഇരുന്നു പറയുന്നു, അങ്ങനെയെ അതിനെ കാണൂ. എന്നാല്‍ അടുപ്പം ഉള്ള ചിലര്‍ നെഗറ്റീവ് പറഞ്ഞാലും നമുക്ക് അത് സ്വീകരിക്കണമെന്നു തോന്നും. ‘അനു കുറച്ചു തടി കുറയ്ക്കൂ, അനു ഇത് കുറച്ചു കൂടുതല്‍ ആണെന്ന്’ ഇങ്ങനെ നിരവധി നിരവധി അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അത് കാണുമ്പോള്‍ നമുക്ക് ദേഷ്യം വരുന്നില്ല. നമ്മളെ അവര്‍ കെയര്‍ ചെയ്യുന്നുണ്ട്. അങ്ങനെയുള്ള അഭിപ്രായങ്ങളില്‍ ഒക്കെയാണ്. അല്ലാതെയുള്ള ഒരു അഭിപ്രായങ്ങലും തന്നെ ബാധിക്കാറേയില്ലന്നു ആണ് സിത്താര പറയുന്നു.

Leave a Reply

Your email address will not be published.