സിദ്ധിക് സംവിധാനം ചെയ്ത ബോഡീ ഗാര്‍ഡ് മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ്. ഇതിലെ ദിലീപ് അവതരിപ്പിച്ച ജയകൃഷ്ണന് ഒരു ബോഡീ ഗാര്‍ഡ് ആയിരുന്നു. ത്യാഗരാജ് അവതരിപ്പിച്ച അശോകേട്ടന് എന്ന നാട്ടു പ്രമാണിയെ സ്വന്തം ജീവന് കൊടുത്തു പോലും രക്ഷിക്കാന്‍ തയ്യാറായ ബോഡി ഗാര്‍ഡ്. അത് സിനിമ. എന്നാല്‍ ഒരു സിനിമാക്കഥയിലെ വെറും ഒരു ഫിക്ഷന്‍ കഥാപാത്രം മാത്രമല്ല ബോഡീ ഗാര്‍ഡുകള്‍. ശരിക്കും ഇത്തരത്തില്‍ ഉള്ള സര്‍വീസുകള്‍ നടത്തുന്ന നിരവധി കമ്പനികള്‍ ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ബോളീവുഡിലെ മിക്ക നടന്മാര്ക്കും അവരുടെ സംരക്ഷണത്തിന് അംഗ രക്ഷകര്‍ ഉണ്ട്. ഇത്തരത്തില്‍ വളരെ വിലപിടിപ്പുള്ള ഒരു അംഗ രക്ഷകനാണ് ബോളീവുഡിലെ കിങ് ഖാനായ ഷാരൂഖ് ഖാനെ സംരക്ഷിക്കുന്നത്. ഹിന്ദി സിനിമയുടെ ബാദ്ഷാ ആയ ഷാരൂഖിനൊപ്പം നിഴലായി കൂടെ നടക്കാറുളള ആളാണ് രവി സിംഗ്.

ഏറെക്കാലമായി എസ് ആര് കെയുടെ ബോഡിഗാര്‍ഡാണ് രവി സിംഗ്.
പുറത്തെവിടെ പോകുമ്പോഴും ഷാരൂഖിൻ്റെ സംരക്ഷണ ചുമതല രവിക്കാണ്. പൊതുപരിപാടികളിലാണെങ്കിലും ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ആണെങ്കിലും. പലപ്പോഴും എസ്ആര്‍കെയ്ക്കൊപ്പം ചിത്രങ്ങള്‍ എടുക്കാനും, ഒന്നു തൊട്ടു നോക്കാനും നിരവധി ആരാധകര്‍ ശ്രമിക്കാറുണ്ട്. ഷാരൂഖിനെപ്പോലെ വലിയ ഒരു താരത്തിൻ്റെ അംഗരക്ഷനാവുക എന്നത് നിസാര കാര്യമല്ല. മെയ്യ് കാണായിപ്രവര്ത്തിക്കണ്ട ജോലിയാണത്. ഷാരൂഖിൻ്റെ എല്ലാ കാര്യങ്ങളിലും രവി സിംഗ് വളരെയധികം ശ്രദ്ധാലുവാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹം പ്രതിഫമമായി വാങ്ങുന്നത് വളരെ ഭീമമായ തുകയാണ്.

രവി സിംഗിന്റെ വാര്‍ഷിക വരുമാനം 2.7 കോടി രൂപയാണെന്നാണ് അനൌദ്യോഗികമായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബോളിവുഡ് സെലിബ്രിറ്റികളുടെ ബോഡിഗാര്‍ഡുകളില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും രവി സിംഗ് തന്നെയാണ്. വലിയ കമ്പനികളുടെ സിഇഒക്കു ലഭിക്കുന്നതിനേക്കാള്‍ കൂടിയ ശമ്പളാണ് ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ ബോഡിഗാര്‍ഡുകള്‍ വാങ്ങുന്നത്.