“ബിവറേജസ് തുറന്നാല്‍ ആര്‍ക്കും പരാതിയില്ല. പക്ഷേ തിയേറ്റര്‍ തുറന്നാല്‍ ആളുകള്‍ പരാതിപ്പെടും”

തൊണ്ണൂറുകളിലലെ തീപ്പൊരി ഡയലോഗുകളും മാസ് രംഗങ്ങളും നിറഞ്ഞ മിക്ക ചലച്ചിത്രങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് രഞ്ജി പണിക്കര്‍ ആയിരുന്നു. രഞ്ചി പണിക്കര്‍ ഷാജി കൈലാസ് ടീമിന്‍റെ പല ചിത്രങ്ങളും അന്നും ഇന്നും ത്രസ്സിപ്പിക്കുന്ന രംഗങ്ങള്‍ കൊണ്ട് കാഴ്ച്ചക്കാരെ ആകാംശയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്നവ തന്നെയാണ്.

ഒരു വിജയിച്ച തിരക്കഥാകൃത്തില്‍ നിന്നും നടനിലേക്കും സംവിധായകനിലേക്കുമുള്ള മാറ്റം രഞ്ചി പണിക്കരെ കൂടുതല്‍ ജന സമ്മതനാക്കി. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് രഞ്ചി പണിക്കര്‍. രഞ്ചിയെപ്പോലെ തന്നെ അദ്ദേഹത്തിന്‍റെ രണ്ട് ആണ്‍ മക്കളും തങ്ങളുടെ ഔദ്യോഗിക വൃത്തിക്കായി തിരഞ്ഞെടുത്തത് സിനിമ തന്നെ ആയിരുന്നു. തന്‍റെ മക്കള്‍ പ്രതീക്ഷകള്‍ തെറ്റിച്ച്‌ സിനിമയില്‍ എത്തിയതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി.  

നിതിന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ തന്നെ തന്‍റെ കൂടെ സഹ സംവിധായകനായി  നില്‍ക്കണം എന്ന് ആഗ്രഹം അറിയിച്ചിരുന്നു. അവന്‍റെ  അമ്മയുടെ
ശുപാര്‍ശ വഴിയാണ് നിതിന്‍ സിനിമയിലേക്ക് അസി.ഡയറക്ടറായി വന്നത്. മക്കള്‍ രണ്ടാളും ഡിഗ്രീ കഴിഞ്ഞതിന് ശേഷം വിദേശത്ത് പോയാണ് പഠിച്ചത്. അന്ന് കരുതിയത് അവര്‍ അവിടെപ്പോയി വല്ല വിദേശികളെയും കെട്ടി സുഖമായി ജീവിക്കുമെന്നാണ്. തനിക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല. അവര്‍  കുട്ടിക്കാലം മുതല്‍ കണ്ടിരിക്കുന്നത് സിനിമയാണ്. സിനിമയുമായി ബന്ധപ്പെട്ട ആളുമായാണ് അടുത്തിടപഴകിയിരിക്കുന്നത്. 

അവര്‍ വളര്‍ന്ന ലോകം സിനിമയുടേതാണ്. സിനിമയിലേക്ക് അവര്‍ എത്തിയപ്പോള്‍ അതിൻ്റെ അപകടങ്ങളെക്കുറിച്ച്‌ മുന്‍ കൂട്ടി പറഞ്ഞിരിന്നു.  കാരണം ഇതൊരു സേഫ് ആയ ഇടമല്ല. കോവിഡിൻ്റെ സമയത്ത് പോലും ഏറ്റവും കൂടുതല്‍ പ്രശ്നം ബാധിച്ചത് സിനിമയാണ്. ഒരു കിളിവാതില്‍ പോലും തുറക്കാന്‍ പറ്റാത്ത വിധം അടഞ്ഞ മേഖലയായി ഇത് മാറി. സിനിമ കാണാനും സിനിമാക്കാരെ കാണാനും ആളുകള്‍ക്ക് ഇഷ്ടമാണ്, എന്നു കരുതി സിനിമ ചിത്രീകരിച്ചാല്‍ അത് വലിയ പ്രശ്നമായി മാറും. ബിവറേജസ് തുറന്നാല്‍ ആര്‍ക്കും പരാതിയില്ല. പക്ഷേ തിയേറ്റര്‍ തുറന്നാല്‍ ആളുകള്‍ പരാതിപ്പെടുമെന്നും രഞ്ചി പണിക്കര്‍ പറയുന്നു.

Leave a Reply

Your email address will not be published.