“അത് സംശയമാണ് ; നന്നായി ശ്രദ്ധിച്ചു ചെയ്തില്ലങ്കില്‍ മുഴുവന്‍ വൃത്തികേടാകും” ഇനി മോഹന്‍ലാലിനെ അത് പോലെ പ്രതീക്ഷിക്കണ്ട !!!

ലോകം മാറുന്നു, അതിനൊപ്പം മനുഷ്യനും മാറുന്നു, സര്‍വ ചരാചരങ്ങളും മാറ്റത്തിന് വിധേയമാകുന്നു. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ്. ഇതൊരു പൊതു തത്ത്വമാണ്. ഇതേ തത്ത്വം മനുഷ്യന്‍റെ ഏറ്റവും വലിയ വിനോദോപാധിയായ സിനിമയ്ക്കും ബാധകമാണ്. ഇതേ തത്ത്വം അടിസ്ഥാനപ്പെടുത്തി പറയുകയാണെങ്കില്‍, മലയാളത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ആയ മോഹന്‍ലാലിനും വലിയ മാറ്റം സംഭവിച്ചു. ഹാസ്യ രസ പ്രധാനമായ ചിത്രങ്ങളില്‍ നിന്നും താരം പതിയെ
പിന്‍വാങ്ങിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുകയുന്നയി.

കാലഘട്ടത്തിന് അനുസരിച്ച്‌ സിനിമയും  മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്ന് മോഹന്‍ലാല്‍ പറയുന്നു. താന്‍ ജീവിതത്തില്‍ തമാശക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്. പണ്ട് താനും പ്രിയദര്‍ശനും ചെയ്ത ചിത്രങ്ങള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. പുതിയൊരു തരം ഹ്യൂമറിലേക്ക് നമ്മള്‍  പോകേണ്ടി വരും.

ഹലോ എന്ന ചിത്രം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതി വീണ്ടും അങ്ങനെ
ഒരു ചിത്രം ചെയ്താല്‍ വിജയിക്കണമെന്നില്ല. പ്രായത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ സംഭവിക്കുന്നതുപോലെ സിനിമയും മാറും. അതുകൊണ്ട് തന്നെ മാറ്റങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്.

തമാശ അത്ര എളുപ്പം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം അല്ല. നന്നായി ശ്രദ്ധിച്ചു ചെയ്തില്ലങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇതില്‍ പയറ്റി തെളിഞ്ഞവരാണ്. ഇതുവരെ ചെയ്ത തമാശ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രം തന്നെ തേടിവരാത്തതുകൊണ്ടാണ് അത്തരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കാത്തതെന്നും മോഹന്‍ലാല്‍ പറയുന്നു. 

സിനിമകള്‍ എപ്പോഴും സംഭവിക്കുന്നതാണ്, വൈകാതെ തന്നെ ഒരു തമാശ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.