ലംബോര്‍ഗിനി അടക്കം 9 ഓളം ആഡംബര കാറുകള്‍ ; മലയാള നടി നടത്തിയത് അമ്പരിപ്പിക്കുന്ന കോടികളുടെ തട്ടിപ്പുകള്‍

റെഡ് ചില്ലീസ്, മദ്രാസ് കഫെ, കോബ്ര, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയായിരുന്നു ലീന മരിയ പോള്‍. കോട്ടയത്ത് നിന്നും ചെന്നൈയില്‍ പഠിക്കാന്‍ പോയ ഒരു സാദാ ദന്ത ഡോക്ടറായിരുന്നു ലീന മരിയ പോള്‍. എന്നാല്‍ ചെന്നയില്‍ ഇവരെക്കാത്ത് പുതിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെവച്ചാണ് കര്‍ണാക സ്വദേശിയായ സുകേഷ് ചന്ദ്രശേഖറുമായി പരിചയപ്പെടുന്നത്. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഇയാള്‍ .

ഇവര്‍ തമസ്സിച്ചിരുന്നത് ചെന്നൈയിലെ കടല്‍ തീരത്തുള്ള സുഖവാസ കേന്ദ്രം എന്നു തോന്നിക്കുന്ന 15 കോടിയിലേറെ  മതിപ്പു വിലയുള്ള ആഢംബര വീട്ടിലായിരുന്നു. ഇവിടെ അന്വേഷണം നടത്തിയ ഇഡി ഇവര്‍ക്കു ചില ടെററിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധം ഉണ്ടെന്ന തെളിവിന്‍മേല്‍ ഇരുവരേയും കുറച്ചു വര്‍ഷം മുന്‍പ് പൊലീസ് അറസ്റ്റ് ചെയിതിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും 9 അഢംബര കാറുകളും കുറേയേറെ  തോക്കുകളും പിടിച്ചെടുത്തിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ കര്‍ണാടകയില്‍ 75 കോടിയുടെ തട്ടിപ്പ് നടത്തി. അതില്‍ കൂടി പിടിക്കപ്പെട്ടതോടെയാണ് സുകേഷ് തീഹാര്‍ ജയിലിലാകുന്നത്. ജയിലില്‍ കിടന്നും അയാള്‍ ചില ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയിരുന്നു. 

ലംബോര്‍ഗിനി ഉള്‍പ്പടേയുള്ള കാറുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കള്ളപ്പണക്കാരുടെ അടുത്ത് നിന്നും വിദേശ നിര്‍മ്മിത കാറുകള്‍ കണ്ടെത്തിയ സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം കാറുകള്‍ ഒരുമിച്ച്‌ കണ്ടെത്തുന്നത് ആദ്യമായാണ്. കൂടാതെ  80 ലക്ഷത്തിലേറെ രൂപയും 40000 ഡോളറും രണ്ട് കിലോ സ്വര്‍ണ്ണവും റെയിഡില്‍ ഇഡി കണ്ടെത്തുകയുണ്ടായി. 

ഇതിനിടയിലാണ് രവി പൂജാര എന്ന അധോലാക കുറ്റവാളി ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു കൊച്ചിയിലെ ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിനെതിരെ വെടിവെയ്പ്പ് നടന്നത്. 

കാനറാ ബാങ്കിലും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. 19 കോടിയാണ് ആ കേസില്‍ തട്ടിച്ചത്. കൂടാതെ വികസന അതോറിറ്റിയില്‍ നിന്നും കാര്യങ്ങള്‍ സാധിച്ച്‌ തരാമെന്നും മോഹിപ്പിച്ച് ബാംഗ്ലൂരില്‍ 75 കോടിയുടെ തട്ടിപ്പും നടന്നു. ജയലളിതയുടെ മരണ ശേഷം രണ്ടില ചിഹ്നത്തില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍ സ്വാധിനം ചെലുത്തി ചിഹ്നം കരസ്ഥമാക്കാന്‍ സഹായിക്കാം എന്ന് പ്രലോഭിപ്പിച്ച് ശശികലയുടെ കയ്യില്‍ നിന്നും 50 കോടി രൂപ വാങ്ങിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.മന്ത്രിയുടെ മകന്‍ സഞ്ചരിക്കുന്നുവെന്ന വ്യാജേന ബീക്കന്‍ ലൈറ്റ് തെളിച്ചയിരുന്നു സുകേഷും നടിയും ചെന്നൈയിലൂടെ ഒരു കാലത്ത് സഞ്ചരിച്ചിരുന്നത്. ഇവര്‍ നിരവധി തവണ പൊലീസിനെയടക്കം തെറ്റിദ്ധരിപ്പിച്ചു.

(മുന്‍ എസ് പീ ജോര്‍ജ് ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിന്‍റെ സംഷിപ്ത രൂപം.)

Leave a Reply

Your email address will not be published.