കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. കേരൻ മൽഹോത്ര എന്ന പേരിലും ഇവർ ചില വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച പോൺ സ്റ്റാറിനുള്ള പല പുരസ്ക്കാരങ്ങളും അവർ നേടിയിട്ടുണ്ട്. അമേരിക്കന്‍ 18 പ്ലസ് ഇന്റസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു പോണ് താരമായിരുന്ന സണ്ണി ലിയോണ്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. പിന്നീട് ഇവര്‍ ബോളിവുഡില്‍ അരങ്ങേറുകയായിരുന്നു. ജിസം 2 ആയിരുന്നു ആദ്യ സിനിമ. തുടർന്നു നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ മറ്റ് പല ഭാഷകളിലും സാന്നിധ്യമറിയിച്ചു.

അഭിനേത്രിയെന്നതിനൊപ്പം അവതാരകയുമാണ് സണ്ണി ലിയോണ്‍. സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്സ് വില്ലയുടെ അവതാരകയാണ് സണ്ണി. സണ്ണിയുടെ ജീവിതകഥ പറഞ്ഞ വെബ് സീരീസായിരുന്നു കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സണ്ണി ഇവരുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പോണ് താരമായിരുന്നു. ഇവര്‍ പങ്കുവെക്കുന്ന രസകരമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം മിക്കപ്പോഴും വൈറലായി മാറാറുണ്ട്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായ ഇവര്‍ 2011ല്‍ ആണ് വിവാഹിതരാകുന്നത്. അടുത്തിടെ പങ്കെടുത്ത ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ എന്തുകൊണ്ടാണ് താന്‍ വെബ്ബറിനെ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് വളരെ രസകരമായ ഒരു ഉത്തരമായിരുന്നു സണ്ണി നല്‍കിയത്. വെബ്ബറിൻ്റെ ഡാന്‍സ് ആണ് സണ്ണി ലിയോണ്‍ പറഞ്ഞ മറുപടി. ഡാനിയേലിൻ്റെ ഡാന്‍സ് തനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് അയാളെ വിവാഹം കഴിച്ചത്. എന്ത് സംഭവിച്ചാലും വെബ്ബറിന്റെ ഒരു സ്റ്റെപ്പ് കണ്ടാല്‍ താന്‍ ഓകെ ആകുമെന്ന് സണ്ണി ലിയോണ്‍ പറയുന്നു.