ബോളീവുഡിലെ സൂപ്പര്‍ താരങ്ങളാണ് സഞ്ജയ് ദത്തും സല്മാന് ഖാനും. സാജന് പോലെയുള്ള നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇവര്‍ വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ കാലക്രമേണ ഇവരുടെ സുഹൃത് ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതിന് കാരണമായതാകട്ടെ ഒരുകാലത്തെ ബോളീവുഡ് താരറാണി ആയിരുന്ന മാധുരി ദീക്ഷിതും.

ബോളീവുഡിലെ ഗോസ്സിപ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന കഥയിലെ കാമുകീ കാമുകന്മാരായിരുന്നു സഞ്ജയ് ദത്തും മാധുരി ദീക്ഷിതും. ഇവരുടെ പ്രണയം പരസ്യമായ രഹസ്യമായിരുന്നു. ഇരുവരും വിവാഹിതരാകുമെന്ന് വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഈ ബന്ധം അധിക നാള് തുടര്‍ന്നു പോയില്ല.
പിന്നീട് സഞ്ജയ് ദത്ത് തൻ്റെ സിനിമാ ജീവിതം സിനിമയാക്കുമെന്ന് വാര്‍ത്ത വന്നപ്പോള്‍ മാധുരി വല്ലാതെ ഭയന്നു. ഒരു കാരണ വശാലും തന്റെ പേര് സിനിമയില്‍ പരാമര്‍ശിക്കരുതെന്ന് മാധുരി സഞ്ചയ് ദത്തിനോട് ആവശ്യപ്പെട്ടു. നേരിട്ടായിരുന്നില്ല മാധുരി ഇത് ആവശ്യപ്പെട്ടത്. സഞ്ചയ് ദത്തിന്റെ അടുത്ത സുഹൃത്തായ സൽമാൻ ഖാന് വഴി ആയിരുന്നു ഇവര്‍ ഈ ആവശ്യം സഞ്ചയ്ക്ക് മുന്നില്‍ വച്ചത്.

എന്നാല്‍ മാധുരി വഴി സല്മാന് ഖാന് മുന്നോട്ട് വച്ച ആവശ്യം സഞ്ജയ് നിരസ്സിക്കുകയാണ് ഉണ്ടായത്. സിനിമയുടെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കുന്നതിനാല്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ലന്നായിരുന്നു സഞ്ചയ് ദത്ത് പ്രതികരിച്ചത്. ഇതോടെ ഇവര്‍ക്കിടയില്‍ അകല്‍ച്ച രൂപപ്പെട്ടു.
ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ വേഷം ചെയ്യുവാന്‍ യുവനടന് രണ്‍ബീര്‍ കപൂറിനെ ആയിരുന്നു തിരഞ്ഞെടുത്തത്. രണ്‍ബീറിനേയും സല്മാന് ഖാനേയും ബന്ധപ്പെടുത്തുന്ന ഒരു പേരായിരുന്നു കത്രീന കൈഫിൻ്റെത്. കാരണം രണ്‍ബീറുമായി പ്രണയത്തിലാകുന്നതിന് മുൻപ് കത്രീനയും സല്മാന് ഖാനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതും സല്‍മാന്റെ അനിഷ്ടത്തിന് കാരണമായി.
പിന്നീടൊരിക്കല്‍ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത സഞ്ജയ് ദത്തിനോട് സല്മാന് ഖാനെ ഒറ്റ വാക്കില്‍ വിശദീകരിക്കാന്‍ പറഞ്ഞപ്പോള്‍ അഹങ്കാരി എന്നായിരുന്നു സഞ്ചയ് ദത്ത് പറഞ്ഞത്. ഇതോടെയാണ് ഇവര്‍ക്കിടയിലെ അകല്‍ച്ച പ്രകടമായി പൊതു ജന മധ്യത്തില്‍ എത്തിയത്.